കേസുകളുടെ വിവരം പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചില്ല; അടൂര്‍ പ്രകാശിനെതിരെ കേന്ദ്ര ഇലക്ഷന് കമ്മീഷനില്‍ പരാതി

അടൂര്‍ പ്രകാശിനെതിരെ കേന്ദ്ര ഇലക്ഷന് കമ്മീഷനില്‍ പരാതി. ഇലക്ഷന് കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥി പ്രതിയായ കേസുകളുടെ വിവരം പത്രങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്ന കമ്മീഷന് തീരുമാനം ലംഘിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറി വി. ശിവന്‍കുട്ടി കേന്ദ്ര ഇലക്ഷന് കമ്മീഷനും സംസ്ഥാന ഇലക്ടറല്‍ ഓഫീസര്‍ക്കും, ജില്ലാ വരണാധികാരിയ്ക്കും പരാതി നല്‍കിയിരുന്നു.
ഏഴു കേസുകളാണ് അടൂര്‍ പ്രകാശിന് നാമ നിര്‍ദ്ദേശ പത്രിക നല്കിയപ്പോള് നല്‍കിയത്. ഐപിസി 354,ഐപിസി 354 എ, 120 (0), കേരള പൊലീസ് ആക്ട് , IPC 148, 149, 283 എന്നിങ്ങനെ. എന്നാല്‍ ഇത് കൂടാതെ 2 വിജിലന്‍സ് പരാതികളും അടൂര്‍ പ്രകാശിന്റെ പേരില്‍ നിലവിലുണ്ട്. എന്നാല്‍ പത്രത്തില്‍ ഈ രണ്ടു കേസുകളെപ്പറ്റി പരാമര്‍ശിച്ചിരുന്നില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയിന്മേല് നടപടി കൈക്കൊണ്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here