വയനാട്ടില്‍ പ്രചാരണത്തിന് മുതിര്‍ന്ന നേതാക്കള്‍ എത്തുന്നില്ല; എന്‍ഡിഎയില്‍ കടുത്ത അതൃപ്തി

പ്രചാരണത്തിന് മുതിര്‍ന്ന നേതാക്കള്‍ എത്താത്തതില്‍ വയനാട് എന്‍ഡിഎയില്‍ കടുത്ത അതൃപ്തി.അമിത്ഷാ ഉള്‍പ്പെടെ പ്രചരണത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ആരും പ്രചാരണരംഗത്ത് എത്തിയിട്ടില്ല.നാളത്തെ സ്മൃതി ഇറാനിയുടെ റോഡ് ഷോയും ഇതോടെ ഒഴിവാക്കി.
രാഹുല്‍ ഗാന്ധിയുടെ വയനാടന്‍ സ്ഥാനാര്‍ത്ഥിത്വത്തിന് ശേഷമാണ് തുഷാര്‍ തൃശൂര്‍ ഉപേക്ഷിച്ച് വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയത്. രാഹുലിനെതിരെ മുന്നണിയിലെ സംസ്ഥാന അധ്യക്ഷന്‍ തന്നെ മത്സരിക്കാനെത്തിയിട്ടും ബിജെപിയുടെ ദേശീയ സംസ്ഥാന നേതാക്കളൊന്നും തുഷാറിന് വേണ്ടി മണ്ഡലത്തിലെത്തിയില്ല. പ്രധാനമന്ത്രി ഉള്‍പ്പെടെയുളള മുതിര്‍ന്ന നേതാക്കള്‍ മണ്ഡലത്തില്‍ പ്രാചരണത്തിനെത്തുമെന്ന് തുഷാര്‍ പലതവണ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
രണ്ടാഴ്ചയിലധികം പ്രചരണം പൂര്‍ത്തിയായിട്ടും എന്‍ഡിഎക്ക് വേണ്ടി സംസ്ഥാന ദേശീയ നേതാക്കളാരും മണ്ഡലത്തിലെത്തിയില്ല.ഏറ്റവുമൊടുവില്‍ നേതൃത്വത്തില്‍ ലഭിച്ച വിവരം നാളെ സ്മൃതി ഇറാനി ബത്തേരിയില്‍ റോഡ് ഷോക്കെത്തുമെന്നും അമിത് ഷാ 21ന് കൊട്ടിക്കലാശത്തില്‍ പങ്കെടുക്കുമെന്നും. എന്നാലിപ്പോള്‍ അമിത് ഷാ എത്തില്ലെന്ന് ജില്ലാ ഘടകത്തിന് ഔദ്യോഗക വിവരം ലഭിച്ചു. ഇറാനിയും നാളെയെത്തില്ല. മറ്റന്നാള്‍ പ്രചരണത്തിനെത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ബിഡിജെഎസ് സീറ്റായത്കൊണ്ട് തന്നെ ബിജെപി പ്രവര്‍ത്തകര്‍ കാര്യമായി പ്രവര്‍ത്തനത്തിനിറങ്ങുന്നില്ലെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.ഇതിനിടിയൊണ് മുതിര്‍ന്ന നേതാക്കളും തുഷാറിനെ കൈവിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here