24 സര്‍വേ; കാസര്‍കോഡ് അട്ടിമറി

24പുറത്തു വിട്ട സര്‍വേ ഫലം പ്രകാരം ഇക്കുറി കാസര്‍കോഡ് മണ്ഡത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം അതിങ്ങനെയാണ്…
യുഡിഎഫ്‌ന് 43%വും എല്‍ഡിഎഫ്‌ന് 41% എന്‍ഡിഎയ്ക്ക് 14%വും ബാക്കി 2% അപ്രവചനീയവുമാണ്. നിലവിലെ സാഹചര്യത്തില്‍, രാജ് മോഹന്‍ ഉണ്ണിത്താനാണ് കാസര്‍കോട്ട് മുന്‍തൂക്കം. കെപി സതീഷ്ചന്ദ്രനാണ് കാസര്‍കോട്ടെ ഇടത് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് രാജ്‌മോഹന്‍ ഉണ്ണിത്താനാണ്. കാസര്‍കോട്ട് നിലവില്‍ ഇതുവരെ അക്കൗണ്ട് തുറക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞിട്ടില്ലെങ്കിലും രവിശ തന്ത്രിയാണ് ബിജെപി സ്ഥാനാര്‍ത്ഥി.

1957 മുതല്‍2014 വരെ എട്ട് തെരഞ്ഞെടുപ്പുകളിലും കാസര്‍ഗോഡ് ലോക്സഭാ മണ്ഡലം എല്‍ഡിഎഫിന്റെ പക്ഷത്ത് തന്നെയാണ്. മൂന്ന് തവണ ടി ഗോവിന്ദനിലൂടെയും പി കരുണാകരനിലൂടെയും ഇടത്തുപക്ഷം വിജയം നേടി.

കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഏറ്റവും ഒടുവിലത്തെ ട്രെന്‍ഡ് ഒപ്പിയെടുത്താണ് ട്വന്റിഫോര്‍ സര്‍വേഫലം പുറത്തുവിടുന്നത്. 20 ലോക്സഭാ മണ്ഡലങ്ങളിലെ 140 അസ്സംബ്ലി മണ്ഡലങ്ങളിലും സര്‍വേ സംഘം എത്തി. 280 പോളിംഗ് ബൂത്തുകളുടെ പരിധിയില്‍ നിന്ന് വിവരശേഖരണം നടത്തുകയാണ് ചെയ്തത്.

സിസ്റ്റമാറ്റിക് റാന്‍ഡത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ 7986 വോട്ടര്‍മാരില്‍ നിന്ന് അഭിപ്രായങ്ങളെടുത്തു. ഏപ്രില്‍ പതിനഞ്ചു മുതല്‍ എപ്രില്‍ പത്തൊന്‍പതു തീയതി വരെയായിരുന്നു സര്‍വേ കാലയളവ്. കേരളത്തിലെ ജനസംഖ്യയുടെ സാമൂഹ്യഘടനയ്ക്ക് അനുപാതമായി ശാസ്ത്രീയമായി കണ്ടെത്തിയ സാമ്പിളാണ് സര്‍വേയുടെ കരുത്ത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More