Advertisement

ആംആദ്മിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സി ആർ നീലകണ്ഠനെ സസ്‌പെൻഡ് ചെയ്തു; കേരളത്തിൽ എൽഡിഎഫിനെ പിന്തുണക്കും

April 20, 2019
Google News 0 minutes Read

ആംആദ്മിയുടെ പ്രഥമിക അംഗത്വത്തിൽ നിന്നും സി ആർ നീലകണ്ഠനെ സസ്‌പെൻഡ് ചെയ്തു. കേരളത്തിൽ കോൺഗ്രസിന് പിന്തുണ നൽകി വാർത്താസമ്മേളനം നടത്തിയതിന് നീലകണ്ഠന് ദേശീയ നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ദേശീയ നേതൃത്വത്തിന്റെ അനുമതിയില്ലാതെയാണ് നീലകണ്ഠൻ കോൺഗ്രസിന് പിന്തുണ നൽകിയത്. ഇത് ദേശീയ നേതൃത്വത്തിന്റെ ഇടപെടലിന് കാരണമാകുകയായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ആംആദ്മി എൽഡിഎഫിനെയാകും പിന്തുണക്കുക. ഡൽഹിയിൽ ആംആദ്മി നേതൃത്വവുമായി സിപിഐഎം നേതാക്കൾ നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. കേരളത്തിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെയായിരുന്നു സി ആർ നീലകണ്ഠന് പാർട്ടി ദേശീയ നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

തെരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്ക്കണമെന്ന തീരുമാനമെടുക്കാനുള്ള അവകാശം ദേശീയ രാഷ്ട്രീയകാര്യ സമിതിക്കാണെന്നാണ് ദേശിയ നേത്യത്വത്തിന്റെ നിലപാട്. പൊതുതെരഞ്ഞെടുപ്പിൽ സി ആർ നീലകണ്ഠന്റെ നേത്യത്വത്തിലുള്ള വിഭാഗം ആംആദ്മി പാർട്ടിയുടെ പിന്തുണ കേരളത്തിൽ കോൺഗ്രസിനാണെന്ന് പ്രഖ്യാപിച്ചു എന്നാണ് ദേശീയ നേത്യത്വത്തിന് ലഭിച്ച പരാതി. അരവിന്ദ് കെജ്‌രിവാളിന്റെ നിർദ്ദേശപ്രകാരമാണ് നീലകണ്ഠൻ അത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്നും ദേശീയ നേതൃത്വത്തിന് ലഭിച്ച പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി ആർ നീലകണ്ഠനോട് ദേശീയ നേത്യത്വം വിശദീകരണം ആരാഞ്ഞത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here