Advertisement

പൂന്തുറയിൽ കേന്ദ്ര മന്ത്രി നിർമ്മലാ സീതാരാമൻ റോഡ് ഷോയിൽ പങ്കെടുക്കുമെന്ന വിവരം ബന്ധപ്പെട്ടവർ യഥാസമയം അറിയിച്ചിരുന്നില്ല : ജില്ലാ കളക്ടർ വാസുകി

April 20, 2019
Google News 1 minute Read

തിരുവനന്തപുരത്ത് പൂന്തുറയിൽ കേന്ദ്ര മന്ത്രി നിർമ്മലാ സീതാരാമൻ റോഡ് ഷോയിൽ പങ്കെടുക്കുമെന്ന വിവരം ബന്ധപ്പെട്ടവർ യഥാസമയം അറിയിച്ചിരുന്നിലെന്ന് മുഖ്യ വരണാധികാരികൂടിയായ ജില്ലാ കളക്ടർ കെ.വാസുകി.ആറ്റിങ്ങലിലെ വിവാദ പ്രസംഗത്തിൽ പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടന്നതായി ബോധ്യപ്പെട്ടതു കൊണ്ടാണ് ബി ജെ പി സംസ്ഥാനാധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയ്ക്കെതിരെ റിപ്പോർട്ട് നൽകിയത്. ശബരിമല കർമ്മസമിതയുടെ ഹോർഡിങ്ങുകളിലും ചട്ടലംഘനം ബോധ്യപ്പെട്ടതു കൊണ്ടാണ് നീക്കം ചെയ്തതെന്നും വാസുകി പറഞ്ഞു.

തിരുവനന്തപുരത്ത് ,തെരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നുവെന്ന് കാണിച്ച് എൽഡിഎഫും ബിജെപിയും നിരവധി പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിരിക്കുന്നത്.  പൂന്തുറയിൽ കേന്ദ്ര മന്ത്രി നിർമലാ സീതാരാമന് പങ്കെടുക്കുമെന്ന വിവരം സംഘാടകർ യഥാസമയം അറിയിച്ചിരുന്നില്ല.

Read Also : നിർമല സീതാരാമൻ മെഡിക്കൽ കോളേജിലെത്തി ശശി തരൂരിനെ സന്ദർശിച്ചു

ആറ്റിങ്ങലിൽ ശ്രീധരൻപിള്ള നടത്തിയ  പ്രസംഗത്തിൽ പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടന്നതായി ബോധ്യപ്പെട്ടത് കൊണ്ടാണ് റിപ്പോർട്ട് നൽകിയത്.

മതം ഉപയോഗിച്ച് പ്രചാരണം നടത്താൻ പാടില്ലെന്നത് രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമല്ല ബാധകം. ചട്ടലംഘനം നടന്നുവെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് ശബരിമല കർമ്മ സമിതിയുടെ ഫ്ലക്സ് ബോർഡുകളും ഹോർഡിങുകളും എടുത്ത് മാറ്റിയത്.

കാട്ടാക്കടയിൽ ക്ഷേത്ര ഉത്സവത്തിനും എൽഡിഎഫ് പരിപാടിക്കും മൈക്ക് പെർമിഷൻ ഉണ്ടായിരുന്നു. നേമത്ത് വോട്ടർ പട്ടികയിൽ കൃത്രിമം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പേര് ചേർക്കുന്നതിനുള്ള അപേക്ഷയിൽ തെറ്റ് പറ്റിയതാണ്. തിരുവനന്തപുരം ആറ്റിങ്ങൽ ലോക്സഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന തിരുവനന്തപുരം ജില്ലയിൽ, സുരക്ഷയടക്കം തിരഞ്ഞെടുപ്പിന് വേണ്ട ക്രമീകരണങ്ങൾ എല്ലാം പൂർത്തിയായതായും കളക്ടർ വ്യക്തമാക്കി. ജില്ലയിൽ 238
പ്രശ്ന സാധ്യതാ ബൂത്തുകളും 97 പ്രശ്ന ബാധിത ബൂത്തുകളുമാണ് ഉള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here