Advertisement

45 ദിവസം പ്രായമുള്ള ആൺകുഞ്ഞിന്റെ വയറ്റിൽ നിന്ന് ഭ്രൂണാവസ്ഥയിലുള്ള ശിശുവിനെ നീക്കം ചെയ്തു

April 20, 2019
Google News 1 minute Read
fetus operated from 45 year old boy

45 ദിവസം പ്രായമുള്ള ആൺകുഞ്ഞിന്റെ വയറ്റിൽ നിന്ന് ഭ്രൂണാവസ്ഥയിലുള്ള ശിശുവിനെ നീക്കം ചെയ്തു. മലപ്പുറം സ്വദേശികളായ ദമ്പതിമാരുടെ 45 ദിവസം പ്രായമുള്ള ആൺകുഞ്ഞിന്റെ വയറ്റിൽ നിന്നാണ് ഭ്രൂണാവസ്ഥയിലുള്ള ശിശുവിനെ പുറത്തെടുത്തത്.

ഏതാണ്ട് 15 വർഷങ്ങൾക്ക് ശേഷമാണ് അപൂർമായ ഈ സംഭവമെന്നും അഞ്ച് ലക്ഷത്തിൽ ഒരാൾക്ക് മാത്രമാണ് ഇത് കണ്ടുവരുന്നതെന്നുമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ പ്രതികരിച്ചത്.

ഫീറ്റസ് ഇൻ ഫീറ്റു എന്നാണ് ഈ അപൂർവ രോഗാവസ്ഥയുടെ പേര്. ഗർഭാവസ്ഥയിൽ അമ്മയുടെ ഗർഭപാത്രത്തിൽ വെച്ച് ഒരു ഇരട്ട മറ്റേ ഭ്രൂണത്തിന്റെ വയറിൽ അകപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

Read Also : നിർബന്ധിത ഗർഭഛിദ്രം; തെളിവായി യുവതി നൽകിയത് കവറിലാക്കിയ ഭ്രൂണം

വയറിനകത്ത് ഇരട്ടകളായിരിക്കാം ഈ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നത്. വളർച്ചയുടെ ഏതെങ്കിലും ഒരു ഘട്ടത്തിൽ വെച്ച് ഒരു കുട്ടി മറ്റേ കുട്ടിയുടെ വയറിനകത്ത് പെടുകയാണ്. ഈ കുഞ്ഞ് ജനിച്ച് അഞ്ചാമത്തെ ദിവസമാണ് മാതാപിതാക്കൾ ഡോക്ടറെ സമീപിക്കുന്നത്.

വയറിന് ഒരു തടിപ്പുണ്ട് എന്ന് മാത്രമാണ് പറഞ്ഞത്. ഉടൻ തന്നെ സ്‌കാനിങ് ചെയ്തുനോക്കി. ആ ഘട്ടത്തിൽ ലിവറിനും കിഡ്‌നിക്കും ഇടയിൽ ഒരു ഫഌയിഡ് കണക്ഷനും കൈയും തലയും കാലും ഏതെന്ന് മനസിലാവാത്ത മറ്റൊരു അവയവും കണ്ടു. അപ്പോൾ തന്നെ അതിന്റെ ത്രിഡി സ്‌കാനിങ് ചെയ്തു. അതിന്റെ ഇമേജുകളെല്ലാം പരിശോധിച്ചപ്പോഴാണ് ഇത് ഫീറ്റസ് ഇൻ ഫീറ്റു എന്ന എക്‌സ്ട്രീമിലി റെയർ കണ്ടീഷനാണെന്ന് മനസിലാകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here