അസാസിന്‍ ക്രീഡ് യൂണിറ്റി വീഡിയോ ഗെയിം ഗ്രാഫിക്‌സിലൂടെ നോത്രാദാം കത്തീഡ്രല്‍ പുനര്‍നിര്‍മ്മിക്കുന്നു

ഗോഥിക് വാസ്തു കലയുടെ ചരിത്രം പേറുന്ന നോത്രാദാം കത്തീഡ്രല്‍ കത്തി നശിച്ചത് ഫ്രാന്‍സിനപ്പുറം ലോകത്തെ തന്നെ നടുക്കിയിരുന്നു. തീപിടുത്തത്തെ തുടര്‍ന്ന് കത്തീഡ്രല്‍ പഴയ പ്രൗഡിയോടു കൂടി പുനര്‍ നിര്‍മ്മിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ആഹ്വാനം നല്‍കിയിരുന്നു.

നശിച്ചുപോയ ഗോപുരഭാഗം പുനര്‍നിര്‍മിക്കുന്നതിന് ആറ് വര്‍ഷത്തേക്ക് കത്തീഡ്രല്‍ അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണ്. മാത്രമല്ല ഗോപുരത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി അന്താരാഷ്ട്ര തലത്തില്‍ ശില്‍പികളെ ക്ഷണിച്ചിരിക്കുകയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. ഇതിനായി ഒരു മത്സരമാണ് സംഘടിപ്പിക്കുന്നത്. മാത്രമല്ല, ഗോപുരത്തിന്റെ നിര്‍മ്മാണം ഏറ്റെടുക്കുന്ന ശില്‍പിയ്ക്ക് ആളുകളില്‍ കത്തീഡ്രലിന്റെ പഴയ രൂപം ഉളവാക്കാനുളള ഉത്തരവാദിത്വവും നിക്ഷിപ്തമാണ്.

ഇതിനിടെ അസാസിന്‍ ക്രീഡ് യൂണിറ്റി എന്ന ഗെയിം നോത്രദാം കത്തീഡ്രലിന്റെ പുനര്‍നിര്‍മാണത്തിന് സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിനായി കത്തീഡ്രലിന്റെ ഡിജിറ്റല്‍ പതിപ്പാണ് കമ്പനി ഡെവലപ്പ് ചെയ്തിരിക്കുന്നത്.

കത്തീഡ്രലിന്റെ എല്ലാ തനിമയും ഒപ്പിയെടുത്താണ് ഗെയിമിനു വേണ്ടി ഗ്രാഫിക് ചെയ്തിരിക്കുന്നത്. ഗെയിമിനു വേണ്ടി നിര്‍മ്മിച്ച ഗ്രാഫിക്‌സ് പുനര്‍നിര്‍മ്മാണത്തിനായും ഉപയോഗിക്കാം എന്നാണ് ഗെയിം നിര്‍മാതാക്കളായ യുബിസോഫ്റ്റിന്റെ വാദം. ഗെയിമിനു വേണ്ടി നിര്‍മ്മിച്ച ഗ്രാഫിക്‌സിന് ആളുകളുടെ ഇടയില്‍ നിന്ന് നല്ല അഭിപ്രായമാണ് ഉയരുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More