Advertisement

അമേഠിയിൽ അനധികൃതമായി പ്രചാരണ ബോർഡുകൾ; രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

April 20, 2019
Google News 1 minute Read

അമേഠിയിൽ അനധികൃതമായി തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ സ്ഥാപിച്ചതിന് കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ന്യായ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ബോർഡുകൾ സ്ഥാപിച്ചതിനെ തുടർന്നാണ് കോൺഗ്രസ് അധ്യക്ഷന് നോട്ടീസ് നൽകിയിരിക്കുന്നത്.

Read Also; ‘ചൗക്കീദാര്‍ ചോര്‍ ഹെ’ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്

പ്രിന്റ് ചെയ്തതിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്നും ബോർഡുകൾ സ്ഥലത്തിന്റെ ഉടമസ്ഥരുടെ അനുമതിയില്ലാതെ സ്ഥാപിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. 24 മണിക്കൂറിനകം മറുപടി നൽകണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here