ബിജെപി ഡൽഹിയിലെ നാല് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള 23-ാമത്തെ സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കി. രണ്ട് കേന്ദ്രമന്ത്രിമാർ അടക്കമുള്ള സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിൽ നിന്നും കേന്ദ്രമന്ത്രി ഡോ.ഹർഷവർധനും ഡൽഹി നോർത്ത് ഈസ്റ്റിൽ നിന്നും മനോജ് തിവാരിയും സൗത്ത് ഡൽഹിയിൽ രമേഷ് ബിഥുരിയും വെസ്റ്റ് ഡൽഹിയിൽ പ്രവേഷ് വെർമ്മയും ജനവിധി തേടും.
Bharatiya Janata Party releases list of candidates for Delhi, Punjab, Madhya Pradesh and UP; Dr Harsh Vardhan to contest from Delhi’s Chandni Chowk, Manoj Tiwari- North East Delhi, Pravesh Verma- West Delhi, Ramesh Bidhuri -South Delhi and Hardeep Puri from Amritsar pic.twitter.com/VDaivg0A7n
— ANI (@ANI) 21 April 2019
ആകെ എഴ് ലോക്‌സഭാ മണ്ഡലങ്ങളാണ് ഡൽഹിയിലുള്ളത്.പഞ്ചാബിലെ അമൃത്സറിൽ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയാണ് സ്ഥാനാർത്ഥി. ഉത്തർപ്രദേശിലെ ഘോസിയിൽ ഹരിനാരായൺ രാജ്ബറും മധ്യപ്രദേശിലെ ഇൻഡോറിൽ ശങ്കർ ലാൽവാനിയും ജനവിധി തേടും. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ്23-ാമത്തെ സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here