ടീം അംഗങ്ങളുടെ കുട്ടിപ്പട; ചിത്രം പങ്കുവെച്ച് ചെന്നൈ സൂപ്പർ കിംഗ്സ്
ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണിയും മകൾ സിവയും എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. അച്ഛനു വേണ്ടി ആർപ്പു വിളിച്ചും കയ്യടിച്ചും സിവ ഉണ്ടാക്കിയിരിക്കുന്നത് ചില്ലറ ആരാധകരെയല്ല. പലപ്പോഴായി മകളുടെ ചിത്രങ്ങളും വീഡിയോകളും പങ്കു വെച്ച് ധോണിയും സന്തോഷത്തിൽ പങ്കു ചേർന്നിട്ടുണ്ട്. ഇപ്പോഴിതാ, ടീമംഗങ്ങളുടെ കുട്ടിക്കുരുന്നുകളെ ചിത്രം പങ്കു വെച്ചിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ്.
‘ചെന്നൈ സൂപ്പർ കുട്ടികൾ നന്നാവുകയും വലുതാവുകയും ചെയ്യുകയാണ്. കുഞ്ഞുങ്ങളെ ഇന്ന് ബാംഗ്ലൂരിൽ മിസ് ചെയ്യും’ എന്ന അടിക്കുറിപ്പോടെ തങ്ങളുടെ ഫേസ്ബുക്ക് പേജിലാണ് ചെന്നൈ തങ്ങളുടെ കുട്ടിത്താരങ്ങളുടെ ചിത്രം പങ്കു വെച്ചിരിക്കുന്നത്. ധോണി, ഹർഭജൻ, റെയ്ന, താഹിർ തുടങ്ങിയ ഒട്ടേറെ താരങ്ങളുടെ കുട്ടികളാണ് ചിത്രത്തിലുള്ളത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
അതെ സമയം, ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ ചെന്നൈ ബാംഗ്ലൂരിനെ നേരിടും. പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞ ചെന്നൈ ഇന്ന് കൂടി ജയിച്ചാൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടും. എന്നാൽ, ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാൽ മാത്രമേ ബാംഗ്ലൂരിന് പ്ലേ ഓഫ് സാധ്യത നിലനിർത്താനാവൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here