ഇന്ന് ഈസ്റ്റര്‍; വിശ്വാസികള്‍ ദൈവത്തിനുവേണ്ടി ജീവിക്കാന്‍ തയാറാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

ഇന്ന് ഈസ്റ്റര്‍. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. 51 ദിവസത്തെ നേമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ് തിരുനാളായ ഇന്ന് വിശ്വാസികള്‍ ആഘേഷിക്കുന്നത്.
സമ്പത്തിന്റെയും വിജയങ്ങളുടെയും പിന്നാലെ പോകാതെ, വിശ്വാസികള്‍ ദൈവത്തിനുവേണ്ടി ജീവിക്കാന്‍ തയാറാകണമെന്ന് ഈസ്റ്റര്‍ സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
ദൈവപുത്രന്‍ ലോകത്തിനു നല്‍കിയ സന്ദേശം ജീവിതത്തില്‍ പകര്‍ത്തണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു.
കേരളത്തിലെ ദേവാലയങ്ങളിലും ആഘോഷപൂര്‍വമായ പ്രാര്‍ഥനാശുശ്രൂഷകള്‍ നടന്നു. പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു.
സിറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു ഉയിര്‍പ്പ് ശുശ്രൂഷകള്‍ നടന്നു. വിവിധ ദേവാലയങ്ങളില്‍ നടന്ന പ്രാര്‍ത്ഥനാച്ചടങ്ങില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here