വിവാദ പരാമർശം; നവജ്യോത് സിങ് സിദ്ദുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്

കോൺഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ പരാമർശം നടത്തിയതിനാണ് കാരണം കാണിക്കൽ നോട്ടീസ്. മുസ്സീം വോട്ടുകൾ ഭിന്നിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജയിക്കാൻ ഇട വരുത്തരുതെന്നായിരുന്നു സിദ്ദുവിന്റെ പരാമർശം.
സിദ്ദുവിന്റെ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന ഇലക്ടറൽ ഓഫീസറോട് റിപ്പോർട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ തീരുമാനിച്ചത്. 24 മണിക്കൂറിനകം വിശദീകരണം നൽകാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ പ്രസംഗത്തിന്റെ പേരിൽ പൊലീസ് സിദ്ദുവിനെതിരെ കേസെടുത്തിരുന്നു.
തെരഞ്ഞെടുപ്പിൽ ബിജെപിയെയും നരേന്ദ്രമോദിയെയും തോൽപ്പിക്കണമെന്നും ഇതിനായി മുസ്ലീങ്ങൾ കൂട്ടത്തോടെ പോയി ബിജെപിക്ക് വോട്ടു ചെയ്യണമെന്നും സിദ്ദു ആവശ്യപ്പെട്ടിരുന്നു. ബിഹാറിലെ കാതിഹാറിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുമ്പോഴായിരുന്നു സിദ്ദുവിന്റെ വിവാദ ആഹ്വാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here