ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയുടെ ചൈനാ സന്ദര്‍ശനം; ചൈനീസ് വിദേശ കാര്യമന്ത്രിയുമായും മറ്റ് ഔദ്യോഗിക വൃത്തങ്ങളുമായും ചര്‍ച്ച നടത്തും

ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയുടെ ചൈനാ സന്ദര്‍ശനം. ചൈനീസ് വിദേശ കാര്യ മന്ത്രി വാങ് യു യുമായും മറ്റ് ചൈനീസ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും.
സന്ദര്‍ശനത്തില്‍ ജെയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും മാത്രമല്ല ഇന്ത്യ- ചൈന ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. മാത്രമല്ല, പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ്. ഭടന്മാര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് യു.എസും ഫ്രാന്‍സും ബ്രിട്ടനും ചേര്‍ന്ന് അസ്ഹറിനെതിരേ കരട് പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍ ചൈന അതിനെ തടഞ്ഞിരുന്നു.
ചൈനയില്‍ ബെല്‍ട്ട് ആന്റ് റോഡ് ഫോറം നടക്കാനിരിക്കെയാണ് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രിയുടെ ചൈന സന്ദര്‍ശനം. എന്നാല്‍ ഏപ്രില്‍ 25-27 വരെ നടക്കുന്ന ബി.ആര്‍ എഫ് മീറ്റിംഗില്‍ ഇന്ത്യയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും ചില ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പാക്കധീന കശ്മീരിലൂടെ കടന്നുപോകുന്നതിനാലാണ് ഇന്ത്യ പദ്ധതിയെ എതിര്‍ക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here