ശ്രീലങ്കയിലെ ബോംബ് സ്ഫോടന പരമ്പര: ഞെട്ടല്‍ പ്രകടിപ്പിച്ച് ഇന്ത്യന്‍ കായിക താരങ്ങള്‍

ലോകമെങ്ങും ഈസ്റ്റര്‍ ആഘോഷിക്കുന്ന വേളയില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച് ഇന്ത്യന്‍ കായിക താരങ്ങള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയും ടെന്നീസ് താരം സാനിയ മിര്‍സയും ഉള്‍പ്പെടെയുള്ളവര്‍ ശ്രീലങ്കയിലെ ആക്രമണത്തില്‍ ദു:ഖം പ്രകടിപ്പിച്ചു.
Shocked to hear the news coming in from Sri Lanka. My thoughts and prayers go out to everyone affected by this tragedy. #PrayForSriLanka
— Virat Kohli (@imVkohli) 21 April 2019
ശ്രീലങ്കയിലെ സ്‌ഫോടനവാര്‍ത്ത തന്നെ ഞെട്ടിച്ചെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി പറഞ്ഞു. എന്റെ പ്രാര്‍ഥന ദുരന്തത്തിനിരയായവര്‍ക്കൊപ്പമാണെന്നും കോഹ്ലി ട്വിറ്ററില്‍ കുറിച്ചു. അതിമനോഹരമായ ഒരു രാജ്യമാണ് ശ്രീലങ്കയെന്നും അവര്‍ക്കൊപ്പം പ്രാര്‍ഥനയുണ്ടെന്നുമാണ് രോഹിത് ശര്‍മയുടെ കുറിപ്പ്. ഈ ലോകത്തിന് എന്ത് സംഭവിച്ചു? ദൈവം ഏവരെയും രക്ഷിക്കട്ടെയെന്ന് സാനിയ മിര്‍സയും പ്രതികരിച്ചു. ശ്രീലങ്കയിലെ സ്‌ഫോടനം അതിയായ ദു:ഖമുണ്ടാക്കുന്നതാണെന്ന് വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞു. ശ്രീലങ്കയിലെ ജനങ്ങള്‍ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ എന്റെ പ്രാര്‍ഥന അവര്‍ക്കൊപ്പമുണ്ടെന്നും ലക്ഷ്മണ്‍ കുറിച്ചു.
Thoughts and prayers with Sri Lanka. Such a beautiful country.
— Rohit Sharma (@ImRo45) 21 April 2019
സുരേഷ് റെയ്‌ന, യുവരാജ് സിങ്, മൈക്കിള്‍ വോന്‍, ശിഖര്‍ ധവാന്‍, ആഞ്ചലോ മാത്യൂസ്, ഹര്‍ഭജന്‍ സിങ്, മിതാലി രാജ് തുടങ്ങി ഒട്ടേറെ കായികതാരങ്ങള്‍ ശ്രീലങ്കയിലെ ദുരന്തത്തില്‍ പ്രതികരിച്ചു. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലടക്കം ആറിടങ്ങളിലാണ് സഫോടനം നടന്നത്. വിദേശികളടക്കം 150ല്‍ അധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റു. പള്ളികളില്‍ ഈസ്റ്റര്‍ പ്രാര്‍ഥന നടക്കുമ്പോഴായിരുന്നു സ്‌ഫോടനം.
What is happening to this world ??May God help us all .. really .. #SriLanka
— Sania Mirza (@MirzaSania) 21 April 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here