ജെറ്റ് എയര്‍വെയ്‌സിനെ റിലയന്‍സ് ഏറ്റെടുത്തേക്കും

സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് അടച്ചു പൂട്ടിയ ജെറ്റ് എയര്‍വെയ്സിനെ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുത്തേക്കും. ഇത്തിഹാദ് എയര്‍വെയ്സുമായി ചേര്‍ന്ന് റിലയന്‍സ് ഓഹരി പങ്കിട്ടേക്കുമെന്നാണ് സൂചന. ജെറ്റിനു പുറമേ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യയയെയും ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എസ്.ബി.ഐ. ഉള്‍പ്പെടെയുള്ള പൊതുമേഘല ബാങ്കുകലുടെ സഹായത്തോടെയാണ് ജെറ്റ് എയര്‍വെയ്സിന്റെ 75 ശതമാനം ഓഹരി വില്‍ക്കാന്‍ ശ്രമിക്കുന്നത്. ഇതിനായി താല്‍പര്യപ്പത്രവും ക്ഷണിച്ചിരുന്നു. നിലവില്‍ നാലു കമ്പനികളാണ് ജെറ്റിനെ ഏറ്റെടുക്കാന്‍ രംഗത്ത് വന്നിരിക്കുന്നത്.
ജെറ്റ് എയര്‍വെയ്സില്‍നിന്ന് ബാങ്കുകള്‍ക്ക് 8,500 കോടി രൂപ ലഭിക്കാനുണ്ട്. ഇതില്‍ നല്ലൊരു പങ്ക് എഴുതിത്തള്ളിയാല്‍ മാത്രമേ കമ്പനിയെ ഏറ്റെടുക്കാന്‍ റിലയന്‍സ് തയ്യാറാകുകയുള്ളൂവെന്നാണ് സൂചന . ഇതിനു പുറമേ വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് പരിമിതി നിലനില്‍ക്കുന്നുണ്ട്. 49 ശതമാനം ഓഹരികള്‍ മാത്രമേ വാങ്ങാന്‍ കഴിയു. എന്നാല്‍ ഇത്തിഹാദ് എയര്‍വെയ്സുമായി ചേര്‍ന്ന് ഓഹരികള്‍ റിലയന്‍സ് വാങ്ങിയാല്‍ ജെറ്റ് റിലയന്‍സിന് സ്വന്തമാക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here