ഇന്ത്യയുടെ ആണവായുധം ദീപാവലിക്ക് പൊട്ടിക്കാനുള്ളതല്ലെന്ന് നരേന്ദ്ര മോദി

പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ കൈവശവും ആണവായുധമുണ്ടെന്നും ഇതാരും മറക്കരുതെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ കൈവശം വച്ചിരിക്കുന്ന ആണവായുധം ദീപാവലിക്ക് പൊട്ടിക്കാനുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക്കിസ്ഥാൻ ഭീഷണി കേൾക്കുമ്പോൾ ഇന്ത്യ ഭയപ്പെടുന്നതൊക്കെ പണ്ടായിരുന്നുവെന്നും അതിനൊക്കെ മാറ്റം വന്നുവെന്നും മോദി തൻ്റെ പ്രസംഗത്തിൽ വിശദീകരിച്ചു.
രാജസ്ഥാനിലെ ബാർമറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രി ശക്തമായ താക്കീതുമായി രംഗത്തെത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here