Advertisement

രമ്യാ ഹരിദാസിനെതിരായ അക്രമം പരാജയഭീതി മൂലമെന്ന് ഉമ്മൻ ചാണ്ടി

April 21, 2019
Google News 1 minute Read

തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ സ​മാ​പ​ന ദി​വ​സം ആ​ല​ത്തൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ത്ഥി ര​മ്യ​ഹ​രി​ദാ​സ് അ​ട​ക്ക​മു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കും യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മെ​തി​രേ ന​ട​ന്ന അ​ക്ര​മ​ങ്ങ​ളെ അ​പ​ല​പി​ച്ച് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​മ്മ​ന്‍ ചാ​ണ്ടി.

പ​രാ​ജ​യ​ഭീ​തി​മൂ​ല​മാ​ണ് എ​ൽ​ഡി​എ​ഫ് അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. പോ​ലീ​സ് ഈ ​അ​ക്ര​മ​ങ്ങ​ളി​ലെ​ല്ലാം കാ​ഴ്ച​ക്കാ​രാ​യി നോ​ക്കി നി​ന്നെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി ആ​രോ​പി​ച്ചു. ഇ​തു​കൊ​ണ്ടൊ​ന്നും യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രെ നി​ര്‍​വീ​ര്യ​മാ​ക്കാ​ന്‍ ആ​ര്‍​ക്കും സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെയായിരുന്നു ആലത്തൂരിൽ സംഘർഷം ഉണ്ടായത്. രമ്യ ഹരിദാസിന്റെ വാഹനത്തിനു നേരെ കല്ലേറുണ്ടാവുകയും കല്ലേറിൽ വാഹനത്തിന്റെ ചില്ലുകൾ തകരുകയും ചെയ്തു. തുടർന്ന് രമ്യ ഹരിദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഘർഷത്തിനിടെ ആലത്തൂർ എംഎൽഎ കെ.ഡി പ്രസേനനും പരിക്കേറ്റു. ഇദ്ദേഹത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊട്ടിക്കലാശത്തിനിടെ സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് കല്ലേറുണ്ടായത്. കല്ലേറിൽ പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here