ശ്രീലങ്കൻ സ്ഫോടനം; കേരളത്തിൽ നിന്ന് വൈദ്യ സംഘത്തെ അയക്കുമെന്ന് ആരോഗ്യ മന്ത്രി

സ്ഫോടന പരമ്പരകളുണ്ടായ ശ്രീലങ്കയിലേക്ക് കേരളത്തിൽ നിന്ന് വൈദ്യ സംഘത്തെ അയക്കും. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണിതെന്നാണ് വിവരം.
ഇതിനായി 15 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ്.എസ്.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരും നേഴ്സുമാരും ഇതിനായി തയാറെടുത്തു കഴിഞ്ഞെന്നാണ് വിവരം.
വൈദ്യ സംഘത്തെ അയക്കുന്നതിന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടുമെന്ന് നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here