Advertisement

ശ്രീലങ്കയിൽ മരിച്ചവരിൽ മലയാളിയും

April 21, 2019
Google News 7 minutes Read

ശ്രീലങ്കയിൽ എട്ടിടങ്ങളിൽ നടന്ന സ്‌ഫോടനത്തിൽ മരിച്ചവരിൽ മലയാളിയും. കാസർഗോഡ് മെഗ്രാൽ പുത്തൂർ സ്വദേശിനിയായ റസീന കൊല്ലപ്പെട്ടതായാണ് വിവരം. ശ്രീലങ്കയിൽ ഉള്ള ബന്ധുക്കളെ കാണാനായാണ് ഇവർ കൊളംബോയിലെത്തിയത്. സ്‌ഫോടനത്തിൻ 158 പേർ കൊല്ലപ്പെട്ടതായാണ് വിവരം. നാനൂറോളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

രാവിലെ ക്രിസ്ത്യൻ പള്ളികളിൽ ഉൾപ്പെട ആറിടങ്ങളിൽ സ്‌ഫോടനം നടന്നതിന് പിന്നാലെ രണ്ടിടങ്ങളിൽ കൂടി സ്‌ഫോടനം നടന്നിരുന്നു. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചർച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യൻ ചർച്ച്, ബാറ്റിക്കലോവ ചർച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമൺ ഗ്രാൻഡ്, കിങ്സ്ബറി എന്നീ ഹോട്ടലുകളിലുമാണ് രാവിലെ സ്‌ഫോടനങ്ങളുണ്ടായത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് അടുത്താണ് ഹോട്ടൽ സിന്നമൺ ഗ്രാൻഡ്. കൊളംബോ മൃഗശാലയ്ക്ക് സമീപമുള്ള ഹോട്ടലിലാണ് ഉച്ചയ്ക്ക് ശേഷം സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന് പിന്നാലെ മൃഗശാല അടച്ചു. എട്ടാമത്തെ സ്‌ഫോടനം നടന്നത് പാർപ്പിട സമുച്ചയത്തിലാണെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന് പിന്നാലെ ഞായറാഴ്ച വൈകീട്ട് ആറ് മുതൽ തിങ്കളാഴ്ച പുലർച്ചെ ആറ് വരെ ശ്രീലങ്കയിൽ കർഫ്യു പ്രഖ്യാപിച്ചു.


ഈസ്റ്റർ ദിവസമായതിനാൽ ക്രിസ്ത്യൻ പള്ളികളിൽ എല്ലാം വിശ്വാസികളുടെ നല്ല തിരക്കുണ്ടായിരുന്നത് ആൾനാശം വർധിപ്പിച്ചു. സെൻറ് സെബാസ്റ്റ്യൻ ചർച്ചിലുണ്ടായ സ്‌ഫോടനത്തിൽ അൻപതോളം പേർ മരിച്ചതായി കൊളംബോ പൊലീസിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. സ്‌ഫോടനത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്. ബോംബ് സ്‌ഫോടനത്തിന് പിന്നാലെ ദെയവാലയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻകരുതലെന്ന നിലയിൽ രാജ്യത്തെ സാമൂഹിക മാധ്യമങ്ങൾ സർക്കാർ താൽകാലികമായി നിർത്തി വച്ചിരിക്കുകയാണ്. ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ അടിയന്തര സുരക്ഷസമിതി യോഗം വിളിച്ചു കൂട്ടി സ്ഥിതിഗതികൾ അവലോകനം ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here