Advertisement

തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം ലംഘിച്ചു; കെ സുധാകരനെതിരെ കേസ്

April 22, 2019
Google News 1 minute Read

കെ സുധാകരനെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ജനപ്രാതിനിധ്യ നിയമം അനുസരിച്ചാണ് കേസ് എടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം ലംഘിച്ചതിനാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരസ്യം പിൻവലിക്കണമെന്ന നിർദേശമാണ് ലംഘിച്ചത്. ഐപിസി 505(2),509 തുടങ്ങിയ വകുപ്പുകളും ചുമത്തി.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രചാരണം നടത്തിയ കെ സുധാകരനെതതിരെ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശ പ്രകാരം ജില്ലാ കലക്ടറാണ് നോട്ടീസ് നൽകിയത്. പരസ്യം തയ്യാറാക്കിയപ്പോൾ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാണ് ആക്ഷേപം.

Read Also : ഒഡീഷയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥയെ മാവോയിസ്റ്റുകൾ വെടിവെച്ചു കൊന്നു

ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായെന്ന തലക്കെട്ടോടെ സുധാകരൻ ഫേസ്ബുക്കിൽ നൽകിയ വീഡിയോ പരസ്യമാണ് വിവാദമായത്. പരസ്യം സ്ത്രീവിരുദ്ധമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും വനിതാ കമ്മീഷനും കണ്ടെത്തിയിരുന്നു. സംഭവത്തിൽ വനിതാ കമ്മീഷൻ സുധാകരനെതിരെ കേസെടുക്കുകയും ചെയ്തു.

വീഡിയോയിലെ കഥാപാത്രങ്ങൾക്ക് പാർലമെൻറിൽ പ്രസംഗിച്ചവരോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ല എന്നുകൂടി എഴുതിച്ചേർത്താണ് സുധാകരൻ ഫേസ്ബുക്കിലൂടെ വീഡിയോ പ്രചരിപ്പിച്ചത്. ഈ വീഡിയോ എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ശ്രീമതി ടീച്ചറെ ലക്ഷ്യംവെച്ചാണെന്ന ആരോപണവുമായി സിപിഐഎം രംഗത്തെത്തിയിരുന്നു. കോൺഗ്രസിലെ തന്നെ വനിതാ നേതാക്കളെയും പൊതുരംഗത്തുള്ള മറ്റ് വനിതകളേയും അപമാനിക്കുന്നതാണ് വീഡിയോ എന്നും വിമർശനം ഉയർന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here