വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് കളക്ടർ ടിവി അനുപമയും; ഷോർട്ട് ഫിലിം വൈറൽ

വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള കളക്ടർ ടിവി അനുപമയുടെ ഷോർട്ട് ഫിലിം വൈറലാകുന്നു. ആർക്ക് വോട്ട് ചെയ്യണമെന്നുള്ളത് ഓരോരുത്തരുടേയും തീരുമാനമാണെന്നും പക്ഷേ വോട്ട് ചെയ്യുമെന്നുള്ള തീരുമാനമാണ് പ്രധാനമെന്നും കളക്ടർ പറയുന്നു. വോട്ട് ചെയ്യുക എന്നുള്ളത് അവകാശം മാത്രമല്ലെന്നും നമ്മുടെ കർത്തവ്യമാണെന്നും ടിവി അനുപമ പറയുന്നു.
Read Also : വോട്ട് ചെയ്യാൻ പോകുമ്പോൾ ഈ രേഖകൾ മറക്കല്ലേ….!
സിബി പോട്ടോറാണ് ഈ ഹ്രസ്വചിത്രത്തിന്റെ കഥയും, തിരക്കഥയും സംവിധാനവും. അഖിൽ, ജിതിൻ ജോസ്, വിജേഷ്‌നാഥ് എന്നിവരാണ് ഛായാഗ്രഹണം. മെൽവിനാണ് ബാക്ക്ഗ്രൗണ്ട് സ്‌കോർ. കളക്ടർ ടിവി അനുപമയ്ക്ക് പുറമെ, രതീഷ് കുമാർ, രേഷ്മ വി, ഫാദർ ബെന്നി ബെനഡിക്ട്, മാനവ എം എന്നിവർ വേഷമിട്ടിട്ടുണ്ട്.
ഇന്നലെയാണ് ഹ്രസ്വചിത്രം പുറത്തിറങ്ങുന്നത്. 43k യാണ് വീഡിയോയ്ക്ക് ബ്ലൂസ്റ്റാർ മീഡിയെ എന്ന ഫേസ്ബുക്ക് പേജിലൂടെ മാത്രം ഇതിനോടകം ലഭിച്ച വ്യൂവ്‌സ്. ഫേസ്ബുക്കിന് പുറമെ വാട്ട്‌സാപ്പ് ഇൻസ്റ്റഗ്രാം പോലുള്ള നിരവധി സമൂഹമാധ്യമങ്ങളിലുടെ ഒരുപാട് പേർ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here