സമുദ്രാതിര്‍ത്തികളില്‍ സുരക്ഷ ഒരുക്കി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കടല്‍ മാര്‍ഗ്ഗം രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്രാതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി.
കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകളും ഡോണിയര്‍ വിമാനങ്ങളുമാണ് സമുദ്ര തീരങ്ങളില്‍ സുരക്ഷ ഒരുക്കുന്നത്. സംശയാസ്പദമായ രീതിയില്‍ സമുദ്രാതിര്‍ത്തികളില്‍ ബോട്ടുകള്‍ അടക്കമുള്ളവ കണ്ടാല്‍ പരിശോധനയ്ക്ക് വിധേയമാക്കും.
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയ്ക്കു പിന്നില്‍ ശ്രീലങ്കയിലെ പ്രാദേശിക ഭീകര സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണെന്നാണ് സംശയിക്കപ്പെടുന്നതായി ശ്രീലങ്കന്‍ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഇന്ത്യയിലേക്ക് ഭീകരര്‍ കടക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് കോസ്റ്റ് ഗാര്‍ഡ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
സ്‌ഫോടനത്തെത്തുടര്‍ന്ന് ശ്രീലങ്കയില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്കടക്കം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുയാണണ്. മാത്രമല്ല, നിരവധി ആളുകളുടെ മരണത്തിനിടയാക്കിയ
സ്‌ഫോടന വസ്തുക്കള്‍ നിര്‍വീര്യമാക്കുന്ന പ്രവര്‍ത്തനവും നടന്നു വരികയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here