ദുൽഖർ നിർമ്മാതാവാകുന്നു; ചിത്രം അണിയിച്ചൊരുക്കുക പുതുമുഖ സംവിധായകൻ

മലയാളത്തിൻ്റെ പ്രിയപ്പെട്ട നടൻ ദുൽഖർ സല്മാൻ നിർമ്മാതാവാകുന്നു. പുതുമുഖ സംവിധായകൻ ഷംസു സൈബയാണ് ചിത്രം അണിയിച്ചൊരുക്കുക. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചിട്ടുണ്ട്.
തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ദുൽഖർ തന്നെയാണ് സിനിമ നിർമ്മാണത്തിൻ്റെ വിവരം അറിയിച്ചത്. തൻ്റെ ആദ്യ നിർമ്മാണ സംരംഭമാണിതെന്നറിയിച്ച ദുൽഖർ ബാനറിൻ്റെ പേര് ഉടൻ അറിയിക്കുമെന്നും പോസ്റ്റിൽ വിശദീകരിക്കുന്നു.
സിനിമയുടെ ചിത്രീകരണം മെയ് മാസത്തിൽ തുടങ്ങും. ഈ മാസം ഏപ്രിൽ 27നു മുൻപായി എൻട്രികൾ അയക്കണമെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here