ജീവനക്കാരെ കേന്ദ്ര സർക്കാർ സംരക്ഷിക്കണം; പ്രതിഷേധവുമായി ജെറ്റ് എയർവേസ് ജീവനക്കാർ

സാമ്പത്തിക പ്രതിസന്ധി കാരണം താത്ക്കാലികമായി സർവീസ് നിർത്തലാക്കിയ ജെറ്റ് എയർവേസിലെ ജീവനക്കാർ ബംഗളൂരുവിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജീവനക്കാരെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ തയാറാവണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ജെറ്റ് എയർവേസിലെ കാബിൻ ക്രൂ, ടെക്നിക്കൽ- എയർപോർട്ട് ജീവനക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിത്. കഴിഞ്ഞ ദിവസം ജീവനക്കാർ കേന്ദ്രസർക്കാരിനോട് അടിയന്തരസഹായം ആവശ്യപ്പെട്ടിരുന്നു. പ്രതിസന്ധി മറികടക്കാൻ 500 കോടി രൂപ അനുവദിക്കണമെന്നായിരുന്നു ജീവനക്കാരുടെ ആവശ്യം.
അടിയന്തര വായ്പയ്ക്കുള്ള അപേക്ഷ ബാങ്കുകൾ നിരസിച്ചതോടെയാണ് ജെറ്റ് എയർവേസ് ബുധനാഴ്ച സർവീസുകൾ നിർത്തിയത്. മാസങ്ങളായി ജീവനക്കാരുടെ ശമ്പളവും മുടങ്ങിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here