എഴുത്തുകാരി കുമുദം സുകുമാരൻ അന്തരിച്ചു

പ്രശസ്ത കഥാകാരിയും നോവലിസ്റ്റും സാംസ്‌കാരിക പ്രവർത്തകയുമായ കുമുദം സുകുമാരൻ (77) അന്തരിച്ചു. ലൈഫ് ഈസ് ബ്യൂട്ടിഫുൾ, വീട്ടിലേക്കുള്ള വഴി, ആരോ ഒരു സ്ത്രീ, പുന്നമര പൂക്കൾ , സ്‌നേഹത്തിൽ നിന്നില്ലല്ലോ മറ്റൊന്നും പ്രതീക്ഷിക്കാൻ, ഉ ബ്രിഗാദ് ദമാവ്, ഏക താരകത്തിന്റെ പ്രകാശ രശ്മികൾ, എന്നിവയാണ് മുഖ്യ കൃതികൾ .
മികച്ച സാമൂഹ്യ സേവനത്തിന് ഇന്ദിരാ പ്രിയദർശിനി ദേശീയ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. അഖിലേന്ത്യാ വനിതാ കോൺഫറൻസിന്റെ ദേശീയ സെക്രട്ടറിമാരിൽ ഒരാളായിരുന്നു. ദമൻ ബാലഭവൻ ഡയറകടറായി ഏറെക്കാലം പ്രവർത്തിച്ചു. നൈജീരിയയിൽ ഇംഗ്ലീഷ് അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രശസ്ത എഴുത്തുകാരനും ഇംഗ്ലീഷ് സാഹിത്യ വിമർശകനും വാഗ്മിയുമായ പ്രൊഫസർ വി.സുകമാരൻ ആണ് ഭർത്താവ്. മക്കൾ: ഡോ.അജിത് സുകുമാരൻ (യു.കെ), അനൂപ് സുകുമാരൻ (ബാങ്കോക്ക്) ഡോ.രജിത അജിത്, ദീപ അനൂപ് എന്നിവർ മരുമക്കളാണ്. സംസ്‌ക്കാരം ബുധനാഴ്ച മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here