Advertisement

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; സുപ്രീം കോടതിക്ക് മുന്നിൽ അഭിഭാഷകരുടെ പ്രതിഷേധം

April 22, 2019
Google News 0 minutes Read

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്കെതിരായ ലൈംഗികാരോപണത്തിൽ സ്വതന്ത്രമായ അന്വേഷണമാവശ്യപ്പെട്ട് സുപ്രീം കോടതിക്ക് മുന്നിൽ അഭിഭാഷകരുടെ പ്രതിഷേധം. പ്ലക്കാർഡുകൾ ഉയർത്തിയാണ്  ഒരു വിഭാഗം അഭിഭാഷകർ പ്രതിഷേധിച്ചത്.  സുരക്ഷാ ജീവനക്കാരെത്തി ഇവരെ ഉടൻ തന്നെ  സ്ഥലത്തു നിന്നും മാറ്റി. പ്രതിഷേധത്തെ തുടർന്ന് കോടതി നടപടികൾ വൈകിയാണ് തുടങ്ങിയത്. നേരത്തെ സുപ്രീം കോടതി മുൻ ജീവനക്കാരിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. എന്നാൽ ആരോപണങ്ങൾ ചീഫ് ജസ്റ്റിസ് നിഷേധിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here