പത്തനംതിട്ട ജില്ലയില്‍ ഇരട്ടവോട്ട് നടക്കില്ല; കളക്ടറുടെ ഉറപ്പ്

ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പത്തനംതിട്ട ജില്ല തയ്യാര്‍. ജില്ലയില്‍ ഒരു ബൂത്തില്‍ പോലും ഇരട്ട വോട്ട് നടക്കില്ല എന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് വ്യക്തമാക്കി.
കള്ള വോട്ട് തടയുന്നതിന്റെ ഭാഗമായി അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ വിശദമായി പരിശോധിക്കുന്നതിന് എല്ലാ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
മാത്രമല്ല കള്ള വോട്ട് ചെയ്യാന്‍ ശ്രമം നടത്തുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതിനും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും കളക്ടര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.
കേരളം ഉറ്റു നേക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായ പത്തനംതിട്ടയില്‍ 87612 കള്ളവോട്ടുകള്‍ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തിട്ടുള്ളതായി ഡിസി സി കളക്ടര്‍ക്കു പരാതി നല്‍കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here