Advertisement

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് പരുക്കേറ്റു

April 22, 2019
Google News 1 minute Read

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് പരുക്കേറ്റു. കുറിച്യാട് റെയ്ഞ്ചിലെ കുപ്പാടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വാച്ചർ കരുണാകരന് (55) ആണ് പരുക്കേറ്റത്.ഇന്ന് രാവിലെ ഒമ്പതരയോടെ വള്ളുവാടിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. ഇടതു കാലിന് സാരമായി പരുക്കേറ്റ ഇദ്ദേഹത്തെ ആദ്യം ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also; നാടിനെ വിറപ്പിച്ച കടുവയ്ക്ക് വൈദ്യുതി ലൈനിൽ കുടുങ്ങി അന്ത്യം

പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വനംവകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രദേശത്ത് കടുവയ്ക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കുപ്പാടി മേഖലയിൽ ഒരു മാസം മുമ്പ് കടുവയുടെ ആക്രമണത്തിൽ 3 വാച്ചർമാർക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഈ കടുവയെ പിന്നീട് വനം വകുപ്പ് പിടികൂടുകയും നെയ്യാർ മൃഗശാലയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here