ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ 13 കോടി പേര്‍ മരിച്ചതായി ട്രംപ് ട്വിറ്ററില്‍; അബന്ധം മനസ്സിലാക്കി അരമണിക്കൂറിനുള്ളില്‍ ട്വീറ്റ് പിന്‍വലിച്ചു

ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഉണ്ടായ സ്‌ഫോടന പരമ്പരയില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ ട്വിറ്റില്‍ കുറിപ്പില്‍ പിഴവ്. മണിക്കൂറുകള്‍ക്കുള്ളില്‍ ട്വിറ്റ് പിന്‍ വലിച്ചു.
‘ ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീാകരാക്രമണത്തില്‍ 13 കോടി ജനങ്ങള്‍ കൊല്ലപ്പെട്ടതില്‍ അമേരിക്കന്‍ ജനതയുടെ അനുശോചനം അറിയിക്കുന്നുവെന്നും ശ്രീലങ്കയ്ക്കായി അമേരിക്ക ഏത് തരത്തിലുള്ള സഹായത്തിനു തയ്യാറാണെന്നുമാണ്’ ട്രംപ് ട്വിറ്ററില്‍ക്കുറിച്ചത്.
എന്നാല്‍ ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡയയില്‍ ഇത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചു. 138 പേര്‍ക്ക് പകരമാണ് ട്രംപ് തന്റെ ട്വിറ്റര്‍ പേജില്‍ 13കോടി എന്ന് കുറിച്ചത്. ട്രംപിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ ട്രംപ് ഏത് പുകയാണ് വലിച്ചതെന്നും, ഒരു പ്രസിഡന്റ് എന്ന നിലയില്‍ ഇത്തരം വിഷയങ്ങളില്‍ നിരുത്തരവാദ പരമായി ട്വീറ്റ് ചെയ്യരുതെന്നും വിമര്‍ശനങ്ങളുണ്ടായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here