പോളിംഗ് അവസാന ലാപ്പിൽ; ഇതുവരെ രേഖപ്പെടുത്തിയത് 63%

കേരളത്തിൽ പോളിംഗ് അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ ഇതുവരെ രേഖപ്പെടുത്തിയത് 63%. കണ്ണൂരാണ് നിലവിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരിൽ പോളിംഗ് 70 ശതമാനം കടന്നു. കോട്ടയം- 65.91%, തൃശൂർ- 64.01%, പത്തനംതിട്ട- 61.43%, എറണാകുളം-60.3% തിരുവനന്തപുരം-60.9%, കൊല്ലം-60.5%, പത്തനംതിട്ട- 62.5%, മാവേലിക്കര-60.9%, ആലപ്പുഴ- 64.4%, ഇടുക്കി – 63.8%, ചാലക്കുടി- 64.5%, തൃശൂർ-64.1%, ആലത്തൂർ-62.1%, പാലക്കാട്-63.6%, പൊന്നാനി- 57.2%, കോഴിക്കോട്-59.6%, മലപ്പുറം-58.7%, വയനാട്-64.5%, വടകര-60.4% എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.
2.61 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 20 ലോക്‌സഭാ മണ്ഡലങ്ങളിലായി 227 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. സ്ഥാനാർത്തികളും പ്രമുഖ നേതാക്കളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
Read Also : കേരളം പോളിംഗ് ബൂത്തിൽ; വോട്ട് രേഖപ്പെടുത്തി താരങ്ങളും
വൈകുന്നേരം ആറ് വരെയാണ് പോളിംഗ് നടക്കുക. അതാത് മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ വിവരങ്ങൾ ഫോട്ടൊ സഹിതം ഓരോ ബൂത്തിന് പുറത്തും പ്രദർശിപ്പിക്കും. കൂടാതെപോളിംഗ് ബൂത്തുകളുടെ പുറത്ത് ബൂത്ത് ലെവൽ ഓഫിസർ, സെക്ട്രൽ ഓഫിസർ എന്നിവരുടെ വിവരങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്താകെ 24,970 പോളിംഗ് സ്‌റ്റേഷനുകളാണ് ഉള്ളത്. കുറ്റ്യാടി, ആലത്തൂർ, കുന്ദമംഗലം എന്നിവിടങ്ങളിൽ ഓക്‌സിലറി പോളിംഗ് ബൂത്തുകളുമുണ്ട്. ഏറ്റവും കൂടുതൽ പോളിംഗ് ബൂത്തുകൾ ഉള്ളത് മലപ്പുറത്തും കുറവ് വയനാട് ജില്ലയിലുമാണ്. പ്രശ്‌നസാധ്യതയുള്ള 3621 പോളിംഗ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here