Advertisement

1983 ലോകകപ്പ് കഥ പറയുന്ന ചിത്രത്തിൽ രൺവീറിന് പരിശീലനം നൽകുന്നത് കപിലും സംഘവും; വീഡിയോ

April 23, 2019
9 minutes Read

ഇന്ത്യ ആദ്യമായി ലോകകപ്പിൽ മുത്തമിട്ടത് 1983ലായിരുന്നു. തീരെ സാധ്യത കല്പിക്കാതിരുന്ന ഇന്ത്യ അന്ന് ലോകകപ്പ് നേടിയപ്പോൾ ക്രിക്കറ്റ് ലോകം മൂക്കത്ത് വിരൽ വെച്ചു. ആ ലോകകപ്പിലെ കറുത്ത കുതിരകളായിരുന്നു ഇന്ത്യ. നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ പ്രഥമ ലോകകപ്പ് സ്വന്തമാക്കിയപ്പോൾ തിരുത്തിക്കുറിക്കപ്പെട്ടത് ഇന്ത്യയിലെ ക്രിക്കറ്റിംഗ് ജാതകം കൂടിയായിരുന്നു. സമാനതകളില്ലാത്ത ആ യാത്രയുടെ ചലച്ചിത്ര ഭാഷ്യം അണിയറയിലൊരുങ്ങുമ്പോൾ ചിത്രവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ശ്രദ്ധേയമാവുകയാണ്.

ചിത്രത്തിലെ അഭിനേതാക്കളെ ക്രിക്കറ്റ് കളിക്കാൻ പഠിപ്പിക്കുന്ന കപിലും സംഘവുമാണ് വീഡിയോയിലുള്ളത്. ഹിമാചൽ പ്രദേശിലെ ധർമശാല ക്രിക്കറ്റ് ഗ്രൗണ്ടിലാണ് താരങ്ങളുടെ പരിശീലനം നടക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് ടീമിലുണ്ടായിരുന്ന കളിക്കാരുടെ ചലനങ്ങളും കളി ശൈലിയും അവർക്ക് കൃത്യമായി മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം പുരോഗമിക്കുന്നത്. അതൊക്കെ വീഡിയോയിൽ കാണാനാവുന്നുണ്ട്.

കബീർ ഖാൻ അണിയിച്ചൊരുക്കുന്ന സിനിമയിൽ ടീം ക്യാപ്റ്റനായിരുന്ന കപിലിൻ്റെ വേഷമണിയുക രൺവീർ സിംഗാണ്. രൺവീറിനൊപ്പം തമിഴ് നടൻ ജീവയടക്കം നൊഇരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്. 2010 ഏപ്രിൽ 10ന് സിനിമ തീയറ്ററുകളിലെത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top