Advertisement

കുവൈറ്റില്‍ വിദേശികളുടെ തൊഴില്‍ നിയമനത്തിന്അംഗീകാരം; പ്രവൃത്തിപരിചയ പരിശോധന ഏര്‍പ്പെടുത്താന്‍ മാന്‍പവര്‍ അതോറിറ്റി

April 23, 2019
Google News 0 minutes Read

കുവൈറ്റില്‍ തൊഴില്‍ നേടുന്ന വിദേശികളുടെ നിയമനത്തിന് അംഗീകാരം നല്‍കുന്നതിന് മുന്‍പ് പ്രവൃത്തിപരിചയ പരിശോധന ഏര്‍പ്പെടുത്താന്‍ മാന്‍പവര്‍ അതോറിറ്റി ആലോചിക്കുന്നു.

വിവിധ തസ്തികകളില്‍ തൊഴില്‍ നേടുന്ന പലര്‍ക്കും പ്രസ്തുത തൊഴിലുമായി ബന്ധപ്പെട്ട പ്രവര്‍ത്തിപരിചയമില്ല എന്ന വസ്തുത കണക്കിലെടുത്തുമാണ് ഈ നീക്കം. പ്രഫഷനല്‍ തസ്തികകളില്‍ ബിരുദം നേടിയ ഉടന്‍ കുവൈത്തില്‍ എത്തുന്ന പലരും തൊഴില്‍ പരിശീലനം നേടുന്നത് ഇവിടെ എത്തിയതിന് ശേഷമാണെന്നാണ്  അധികൃതരുടെ നിഗമനം.

അതിനാല്‍ പ്രഫഷനല്‍ ബിരുദധാരികള്‍ അവരുടെ രാജ്യത്ത് ചുരുങ്ങിയത് 5 വര്‍ഷമെങ്കിലും തൊഴില്‍  ചെയ്ത ശേഷം മാത്രമേ കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യാവൂ എന്ന് നേരത്തെ നിര്‍ദേശം ഉയര്‍ന്നിരുന്നു.

എന്നാല്‍, അക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍ നല്‍കുന്നതിന് മുന്‍പ് പ്രവൃത്തിപരിചയം പരിശോധിക്കണമെന്ന ആലോചന കുവൈറ്റ് മാന്‍പവര്‍ അതോറിറ്റി ശക്തമാക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here