Advertisement

സംസ്ഥാനത്ത് കനത്ത പോളിംഗ്; ഇതു വരെ പോൾ ചെയ്തത് 75 ശതമാനത്തിലധികം

April 23, 2019
Google News 0 minutes Read

സം​സ്ഥാ​ന​ത്ത് 20 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ന​ത്ത പോ​ളിം​ഗ്. വോ​ട്ടെ​ടു​പ്പി​ന്‍റെ അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം സം​സ്ഥാ​ന​ത്ത് 75.12 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. രാ​ത്രി വൈ​കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക ക​ണ​ക്ക് പു​റ​ത്തു​വ​രു​ന്ന​തോ​ടെ പോ​ളിം​ഗ് ശ​ത​മാ​നം 80 ക​ട​ക്കു​മെ​ന്നാ​ണ് ക​രു​തപ്പെടു​ന്ന​ത്.

ക​ഴി​ഞ്ഞ ത​വ​ണ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 74.02 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത് 77.35 ശ​ത​മാ​ന​മാ​യി. എ​ന്നാ​ൽ ഇ​ക്കു​റി ഇ​തും മ​റി​ക​ട​ന്നു​ള്ള പോ​ളിം​ഗാ​യി​രി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.

സം​സ്ഥാ​ന​ത്തെ 20 മ​ണ്ഡ​ല​ങ്ങി​ൽ 15 മ​ണ്ഡ​ല​ങ്ങ​ളി​ലും 70 ശ​ത​മാ​ന​ത്തി​ല​ധി​കം പോ​ളിം​ഗ് ന​ട​ന്നു എ​ന്ന​തും ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്. എ​ല്ലാ​യി​ട​ത്തും വോ​ട്ട​ർ​മാ​ർ രാ​വി​ലെ മു​ത​ൽ ത​ന്നെ ആ​വേ​ശ​ത്തോ​ടെ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്ക് എ​ത്തി. പോ​ളിം​ഗ് അ​വ​സാ​നി​ക്കു​ന്ന വൈ​കു​ന്നേ​രം ആ​റു മ​ണി​ക്കും നൂ​റു​ക​ണ​ക്കി​നു പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ വ​രി​യി​ൽ കാ​ത്തു​നി​ൽ​ക്കു​ന്ന കാ​ഴ്ച​യാ​ണ് പ​ല ​ബൂ​ത്തു​ക​ളി​ലും കാ​ണാ​ൻ സാ​ധി​ച്ച​ത്.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തോ​ടെ രാ​ജ്യ​ ശ്ര​ദ്ധ​യി​ൽ ഇ​ടം​നേ​ടിയ വ​യ​നാ​ട്ടി​ൽ ഇ​ക്കു​റി പ്ര​തീ​ക്ഷ​ച്ച​തു​പോ​ലെ റി​ക്കാ​ർ​ഡ് പോ​ളിം​ഗാ​ണ് ഉ​ണ്ടാ​യ​ത്. വൈ​കു​ന്നേ​ര​ത്തോ​ടെ മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് ശ​ത​മാ​നം 76 ക​ട​ന്നു. ബ​ത്തേ​രി​യി​ലും ക​ൽ​പ്പ​റ്റ​യി​ലും ക​ന​ത്ത മ​ഴ​യെ അ​വ​ഗ​ണി​ച്ചാ​ണ് വോ​ട്ട​ർ​മാ​ർ സ​മ്മ​ദി​ദാ​ന അ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്താ​ൻ എ​ത്തി​യ​ത്.

ശ​ബ​രി​മ​ല വി​ഷ​യ​ത്തോ​ടെ ശ്ര​ദ്ധേ​യ​മാ​യ മ​ണ്ഡ​ല​മാ​യ പ​ത്ത​നം​തി​ട്ട​യി​ലും അ​തി​ശ​ക്ത​മാ​യ പോ​ളിം​ഗാ​ണ് ഉ​ണ്ടാ​യ​ത്. വൈ​കു​ന്നേ​ര​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം മ​ണ്ഡ​ല​ത്തി​ൽ 72.40 ശ​ത​മാ​നം പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ത​വ​ണ 65.47 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു പോ​ളിം​ഗ്. സം​സ്ഥാ​ന​ത്തെ കു​റ​വ് പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു ഇ​ത്. ഇ​ക്കു​റി വോ​ട്ട​ർ​മാ​ർ ആ​വേ​ശ​ത്തോ​ടെ ബൂ​ത്തു​ക​ളി​ൽ എ​ത്തി​യ​തോ​ടെ റി​ക്കാ​ർ​ഡ് പോ​ളിം​ഗാ​ണ് പ​ത്ത​നം​തി​ട്ട​യി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ത്രി​കോ​ണ മ​ത്സ​രം അ​ര​ങ്ങേ​റു​ന്ന തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ലും റി​ക്കാ​ർ​ഡ് പോ​ളിം​ഗാ​ണ് ഉ​ണ്ടാ​യ​ത്. അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ ത​ന്നെ 71.10 ശ​ത​മാ​നം പോ​ളിം​ഗ് ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ത​വ​ണ 68 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തെ പോ​ളിം​ഗ്. ക​ണ്ണൂ​രി​ലും ഇ​ത്ത​വ​ണ ക​ന​ത്ത പോ​ളിം​ഗാ​യി​രു​ന്നു. വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ക​ണ്ണൂ​രി​ല്‍ 76 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here