Advertisement

സ്ഫോടനങ്ങളെ തെരഞ്ഞെടുപ്പ് നേട്ടത്തിനുപയോഗിക്കുന്നു; ബിജെപിക്കെതിരെ ശ്രീലങ്കൻ ജനത

April 23, 2019
Google News 10 minutes Read

ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടന പരമ്പരകളെ ബിജെപി തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുപയോഗിക്കുന്നുവെന്നാരോപിച്ച് ശ്രീലങ്കൻ ജനത. ഇന്ത്യൻ മാധ്യമങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ഇന്ത്യൻ രാഷ്ട്രീയക്കാരെയും സംബോധന ചെയ്തു കൊണ്ടാണ് ശ്രീലങ്കൻ ജനത ട്വിറ്ററിലൂടെ രംഗത്ത് വന്നത്.


സംഭവം നടന്ന ദിവസം തന്നെ രാജസ്ഥാനിൽ നടന്ന ഒരു തെരഞ്ഞെടുപ്പ് റാലിയിൽ ഈ സ്ഫോടനങ്ങൾ ഉദ്ധരിച്ചു കൊണ്ട് ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചിരുന്നു. ഭീകരവാദം അവസാനിപ്പിക്കാൻ ബിജെപിക്ക് വോട്ടു ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആവശ്യം. ഇതിനെതിരെയാണ് ശ്രീലങ്കൻ ജനത രംഗത്ത് വന്നത്.


ഈ​സ്റ്റ​ർ​ദി​ന​ത്തി​ൽ ശ്രീ​ല​ങ്ക​ലെ മൂ​ന്നു ക്രി​സ്ത്യ​ൻ പ​ള്ളി​ക​ളി​ലും ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളി​ലും പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ളി​ലു​മു​ണ്ടാ​യ സ്ഫോ​ട​ന​ങ്ങ​ളി​ൽ 290 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​ഞ്ഞൂ​റോ​ളം പേ​ർ​ക്കു പ​രി​ക്കേ​റ്റു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ മൂ​ന്ന് ഇ​ന്ത്യ​ക്കാ​രും ശ്രീ​ല​ങ്ക​ൻ പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി​യും ഉ​ൾ​പ്പെ​ടു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here