Advertisement

വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട് ആരോപിക്കുന്നവർ തെളിയിച്ചില്ലെങ്കിൽ നടപടി

April 23, 2019
Google News 1 minute Read

വോട്ടിംഗ് ക്രമക്കേട് ആരോപിക്കുന്നവർ തെളിയിച്ചില്ലെങ്കിൽ ഇന്ത്യൻ
ശിക്ഷ നിയമം സെക്ഷൻ 177 പ്രകാരം കേസ് എടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു ഓഫീസർ അറിയിച്ചു . ഇക്കാര്യം പ്രിസൈഡിങ് ഓഫീസർ ക്രമക്കേട് ഉന്നയിക്കുന്ന ആളെ ബോധ്യപ്പെടുത്തണം . പരാതിയിൽ ഉത്തമ ബോധ്യത്തോടെ ഉറച്ചു നിൽക്കുകയാണെങ്കിൽ ഡിക്ലറേഷൻ ഫോമിൽ പരാതി എഴുതി വാങ്ങണം . ആരോപണം തെറ്റാണെന്നു തെളിഞ്ഞാൽ ഉടൻ പോലീസിൽ ഏൽപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും അറിയിച്ചു.സംസ്ഥാനത്ത് ചിലയിടങ്ങളിൽ വോട്ടിംഗ് മെഷീനിൽ ക്രമക്കേട് ആരോപിച്ചിരുന്നു. പത്തനംതിട്ട ഇലന്തൂരിൽ ഏതു സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്താലും വോട്ട് എൽഡിഎഫിനെന്ന് യുഡിഎഫ് പരാതിപ്പെട്ടിരുന്നു.

Read Also : പത്തനംതിട്ട ഇലന്തൂരിൽ ഏതു സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്താലും പോകുന്നത് എൽഡിഎഫിനെന്ന് ആരോപണം; പരിശോധന ആരംഭിച്ചു

നേരത്തെ കോവളത്ത് നിന്നും സമാന പരാതി ലഭിച്ചിരുന്നു. എന്നാൽ അവിടെ കൈപ്പത്തിക്ക് കുത്തിയ വോട്ട് പോയിരുന്നത് താമര ചിഹ്നത്തിനായിരുന്നു. എന്നാൽ ഈ ആരോപണം പാടെ തള്ളി ജില്ലാ കളക്ടർ വസുകിയും തെരഞ്ഞെടുപ്പ് കമ്മീഷണർ ടീകാറാം മീണയും രംഗത്തെത്തിയിരുന്നു.

ഒരു സ്ഥാനാർഥിക്ക് വോട്ട് ചെയ്യുമ്പോൾ മറ്റൊരു സ്ഥാനാർഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. ബൂത്തിൽ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നതായും ജില്ലാ കളക്ടർ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here