പത്തനംതിട്ട ഇലന്തൂരിൽ ഏതു സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്താലും പോകുന്നത് എൽഡിഎഫിനെന്ന് ആരോപണം; പരിശോധന ആരംഭിച്ചു

പത്തനംതിട്ട ഇലന്തൂരിൽ ഏതു സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്താലും വോട്ട് എൽഡിഎഫിനെന്ന് യുഡിഎഫ് പരാതി. സംഭവത്തിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്.
നേരത്തെ കോവളത്ത് നിന്നും സമാന പരാതി ലഭിച്ചിരുന്നു. എന്നാൽ അവിടെ കൈപ്പത്തിക്ക് കുത്തിയ വോട്ട് പോയിരുന്നത് താമര ചിഹ്നത്തിനായിരുന്നു. എന്നാൽ ഈ ആരോപണം പാടെ തള്ളി ജില്ലാ കളക്ടർ വസുകിയും തെരഞ്ഞെടുപ്പ് കമ്മീഷണർ ടീകാറാം മീണയും രംഗത്തെത്തിയിരുന്നു.
Read Also : വോട്ടിങ് യന്ത്രത്തിൽ പിഴവെന്ന വാർത്ത അടിസ്ഥാന രഹിതം
ഒരു സ്ഥാനാർഥിക്ക് വോട്ട് ചെയ്യുമ്പോൾ മറ്റൊരു സ്ഥാനാർഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. ബൂത്തിൽ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നതായും ജില്ലാ കളക്ടർ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here