Advertisement

യുഎസ്- മെക്‌സിക്കോ അതിര്‍ത്തി സംരക്ഷണം; മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയെ ഉള്‍പ്പടെ വധിക്കാന്‍ പരിശീലിക്കപ്പെട്ട ഭീകരസംഘടനകള്‍

April 23, 2019
Google News 1 minute Read

അനധികൃത കുടിയേറ്റക്കാരെ തടയാന്‍  യുഎസ്- മെക്‌സിക്കോ അതിര്‍ത്തിയില്‍ കാവല്‍ക്കാര്‍ ആവുന്നത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയെ ഉള്‍പ്പടെ വധിക്കാന്‍ പരിശീലിക്കപ്പെട്ട ഒരു ഭീകരസംഘടനയാണെന്ന് റിപ്പോര്‍ട്ടുകള്‍.

നിയന്ത്രണാതീതമായ അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി യുഎസ് സൈന്യത്തെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് സംഘം അവകാശപ്പെടുന്നു. എന്നാല്‍ മുന്‍പ്, ഒബാമയേയും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെയും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോര്‍ജ്ജ് സോറോസിനെയും ഈ സംഘം വധിക്കാന്‍ ലക്ഷ്യമിട്ടിരുന്നതായി എഫ്ബിഐ വ്യക്തമാക്കുന്നു.

എന്നാല്‍, ഇവര്‍ മൂന്നുപേരും തീവ്ര ഇടതു പക്ഷചിന്താഗതിക്കാരാണ് എന്ന തെറ്റിധാരണ മൂലമാണ് ഇങ്ങനെ പദ്ധതിയിട്ടിരുന്നതെന്ന്‌ സംഘം വ്യക്തമാക്കുന്നു. യുണൈറ്റഡ് കോണ്‍സ്റ്റിറ്റിയൂഷനല്‍ പാട്രിയെറ്റ്‌സ് അഥവാ യുസിപി എന്ന ഈ സംഘടന നടത്തി വരുന്ന അതിക്രമങ്ങള്‍ മനുഷ്യാവകാശ ലംഘനമാണെന്നും സ്ത്രീകലെയും കുട്ടികളെയും ഇവര്‍ മനുഷ്യത്വ രഹിതമായ പീഡനങ്ങള്‍ക്ക് ഇരയാക്കുന്നുവെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

പരാതികളെ തുടര്‍ന്ന് സംഘത്തലവന്‍ ലാറി മിച്ചല്‍ ഹോപ്കിന്‌സിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.സാധാരണ യുഎസ് സൈന്യത്തിന്റെ യൂണിഫോമിനോട് സാദൃശ്യമുള്ള വസ്ത്രം ധരിച്ച് ആയുധങ്ങളുമേന്തിയാണ് മെക്‌സിക്കയില്‍ മതില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നിടത്ത് കാവല്‍ നില്‍ക്കുന്നത്.

കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ 5,600-ഓളം കുടിയേറ്റക്കാരെ തടയാന്‍ അമേരിക്കന്‍ അധികൃതരെ ഈ സംഘം സഹായിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടി യൂണിയന്‍ ഉള്‍പ്പടെയുള്ള സംഘടനകള്‍ ഈ ഗ്രൂപ്പ് കുടിയേറ്റക്കാരെ തട്ടികൊണ്ട് പോകുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here