Advertisement

ബിജെപി എംപി ഡോക്ടർ ഉദിത് രാജ് കോൺഗ്രസിൽ ചേർന്നു

April 24, 2019
Google News 1 minute Read

ബിജെപി എംപി ഡോക്ടർ ഉദിത് രാജ് കോൺഗ്രസിൽ ചേർന്നു. നോർത്ത് വെസ്റ്റ് ഡൽഹി മണ്ഡലത്തിലെ എംപിയായ ഉദിത് രാജിന് ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. സീറ്റ് നിഷേധിച്ചാൽ പാർട്ടി വിടുമെന്ന് ഉദിത് രാജ് നേരത്തെ പറഞ്ഞിരുന്നു.

ഞാൻ ടിക്കറ്റിനായി കാത്തിരിക്കുകയാണ്. തന്നില്ലെങ്കിൽ പാർട്ടിയോട് ഗുഡ്‌ബൈ പറയും’ ഉദിത് രാജ് പറഞ്ഞു. ഡൽഹിയിൽ ബിജെപി ആറ് സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നോർത്ത് വെസ്റ്റ് ഡൽഹിയിൽ മാത്രമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ളത്. തിങ്കളാഴ്ച്ച രാത്രി മുദ്രാവാക്യം വിളിച്ചെത്തിയ ബിജെപി പ്രവർത്തകർക്കൊപ്പം ഡൽഹി ബിജെപി ഓഫീസിലേക്ക് ഉദിത് രാജ് എത്തിയിരുന്നു.

Read Also : പച്ചക്കൊടി വിദ്വേഷത്തിന്റെ പ്രതീകം; നിരോധിക്കാന്‍ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്

ഈ സമയത്ത് നോർത്ത് വെസ്റ്റ് ഡൽഹിയിൽ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്ന പഞ്ചാബി ഗായകൻ ഹാൻസ് രാജ് ഹാൻസും ബിജെപിയിൽ ഉണ്ടായിരുന്നു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here