കളമശ്ശേരിയിൽ റീ പോളിംഗ്

കളമശ്ശേരിയിൽ റീ പോളിങ്. വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ ചെയ്തതിനേക്കാളും അധികം വോട്ടുകൾ കണ്ട സാഹചര്യത്തിലാണ് റീ പോളിംഗ് നടത്തുന്നത്. എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി പി രാജീവാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. പോളിംഗ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിക്കുമെന്നും രാജീവ് ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കി.
കളമശ്ശേരിയിൽ 83-ാം നമ്പർ ബൂത്തിലെ വോട്ടിംഗ് യന്ത്രത്തിൽ അധിക വോട്ടുകൾ കണ്ടെത്തിയിരുന്നു. വോട്ടെടുപ്പിന് ശേഷം ആകെ വോട്ടിന്റെ എണ്ണം പരിശോധിക്കുന്നതിനിടയിലായിരുന്നു വ്യത്യാസം കണ്ടത്. ആകെ പോൾ ചെയ്തതിനേക്കാൾ 43 വോട്ടുകളാണ് അധികമായി കണ്ടെത്തിയത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പരാതി നൽകിയതോടെ കളക്ടർ സ്ഥലത്തെത്തി വോട്ടിംഗ് യന്ത്രം പ്രത്യേകം സൂക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. മൂന്ന് മുന്നണിയിലേയും പ്രതിനിധികൾ കൂട്ടായാണ് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകിയത്.
ആകെ 215 വോട്ടർമാരാണ് കളമശ്ശേരി 83-ാം നമ്പർ ബൂത്തിൽ പോൾ ചെയ്തത്. അവസാനം എണ്ണിയപ്പോൾ 258 വോട്ടുകൾ പോൾ ചെയ്തതായാണ് കാണിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here