കണ്ണൂരിൽ കള്ളവോട്ട് നടന്നെന്ന സുധാകരന്റെ ആരോപണം പരാജയം മുന്നിൽ കണ്ടാണെന്ന് എം.വി ജയരാജൻ

കണ്ണൂരിൽ കള്ളവോട്ട് നടന്നുവെന്ന യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരന്റെ ആരോപണം പരാജയ ഭീതിയിലാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. പരാജയം മുന്നിൽ കണ്ടുകൊണ്ടാണ് സുധാകരൻ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. കണ്ണൂരിൽ കള്ളവോട്ട് നടന്നെന്ന ആരോപണത്തിലൂടെ യുഡിഎഫ് കണ്ണൂരിലെ വോട്ടർമാരെ അപമാനിക്കുകയാണെന്നും ജയരാജൻ പറഞ്ഞു.രണ്ടു ബൂത്തുകളിൽ ഓപ്പൺ വോട്ടിന്റെ പേരിൽ മാത്രമായിരുന്നു പരാതികൾ ഉണ്ടായിരുന്നതെന്നും ഈ പരാതിയിൽ കഴമ്പില്ലെന്ന് പിന്നീട് പരിശോധനയിൽ തെളിഞ്ഞതാണെന്നും എം.വി ജയരാജൻ പറഞ്ഞു.

Read Also; കണ്ണൂരിൽ സിപിഎം വ്യാപക കള്ളവോട്ടും അക്രമവും നടത്തി : കെ സുധാകരൻ

കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ സിപിഎം വ്യാപകമായി കള്ളവോട്ടും അക്രമവും നടത്തിയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ നേരത്തെ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ബൂത്ത് അടക്കം 97 പോളിങ് ബൂത്തുകളിൽ കള്ളവോട്ട് നടന്നെന്നായിരുന്നു സുധാകരന്റെ ആരോപണം. കള്ളവോട്ട് നടന്നതായി ആരോപണമുള്ള ബൂത്തുകളുടെ വിവരങ്ങളും കോൺഗ്രസ് പുറത്തുവിട്ടിരുന്നു. കള്ളവോട്ടിനെതിരെ നിയമപോരാട്ടം നടത്തുമെന്നും കെ.സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More