‘രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊടാന്‍ ആര്‍ക്കും കഴിയില്ല, തൊട്ടാല്‍ തിരിച്ചടിക്കും’; പ്രകോപന പ്രസംഗവുമായി കെ സുധാകരന്‍

പ്രകോപന പ്രസംഗവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊടാന്‍ ആര്‍ക്കും കഴിയില്ലെന്നും തല്ലിയാല്‍ തിരിച്ചടിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. ഞങ്ങള്‍ കൊത്തിയാല്‍ നിങ്ങള്‍ക്കും ചോര വരുമെന്നാണ് കെ സുധാകരന്റെ പ്രകോപനം. രാഹുല്‍ മാങ്കൂട്ടത്തിലെന്നാല്‍ വെറുതെ കിളിത്തുവന്ന വിത്തല്ലെന്നും വളര്‍ത്തിയെടുത്ത വിത്താണെന്നും തൊട്ടാല്‍ തിരിച്ചടിക്കുമെന്നും പ്രസംഗത്തിനിടെ കെ സുധാകരന്‍ പറഞ്ഞു. ( k sudhakaran provocative speech rahul mamkoottathil issue)
പാലക്കാട് നഗരസഭയിലെ ഹെഡ്‌ഗേവാര്‍ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് കെ സുധാകരന്റെ പ്രതികരണം. രാഹുലിനെ തൊട്ടുകളിക്കുമ്പോള്‍ ബിജെപിക്കാര്‍ സൂക്ഷ്മത പാലിക്കണമെന്ന് ഓര്‍മിപ്പിക്കുന്നുവെന്ന് പ്രസംഗത്തിനിടെ കെ സുധാകരന്‍ പറഞ്ഞു. അഭ്യാസങ്ങളും കൊട്ടും അടിയും ബിജെപിക്ക് മാത്രമല്ല വശമുള്ളത്. ഞങ്ങള്‍ കൊത്തിയാലും മുറിയുമെന്നും സുധാകരന്‍ ആഞ്ഞടിച്ചു.
‘ഞങ്ങള്‍ കൊത്തിയാലും നിങ്ങള്‍ക്ക് ചോര വരും. ഞങ്ങള്‍ വെട്ടിയാലും നിങ്ങള്‍ക്ക് മുറിയും. അതിന് പറ്റിയ ആണ്‍കുട്ടികള്‍ ഈ പാര്‍ട്ടിയിലുണ്ടെന്ന് പരസ്യമായി ഞാന്‍ പ്രഖ്യാപിക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ ജനമനസുകളില്‍ ഭദ്രമാണ്. തൊട്ടാല്‍ തൊട്ടവന്റെ കൈ വെട്ടിയില്ലെങ്കില്‍ ഈ രാജ്യത്ത് രാഷ്ട്രീയ പ്രവര്‍ത്തനമുണ്ടാകില്ല എന്ന് ഞാന്‍ പറയുകയാണ’്. കെ സുധാകരന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷന്റെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ വിവാദമാകുകയാണ്.
Story Highlights : k sudhakaran provocative speech rahul mamkoottathil issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here