ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരായ ലൈംഗിക ആരോപണം; സുപ്രീംകോടതി ഇന്ന് വാദം കേൾക്കും

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്ക് എതിരായ ലൈംഗിക ആരോപണത്തിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. ജസ്റ്റീസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ പ്രത്യേക ബെഞ്ച് ആണ് വിഷയം പരിഗണിക്കുക.
ആരോപണം അന്വേഷിക്കാൻ ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ സുപ്രീം കോടതി നിയോഗിച്ചിരുന്നു. ഈ സാഹചര്യത്തിൽ ആരോപണവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ ആണ് കോടതി ഇന്ന് പരിഗണിക്കുക.
Read Also : ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം തെറ്റാണെന്ന് ഉന്നയിച്ച അഭിഭാഷകനെ സുപ്രീംകോടതി നാളെ വിളിച്ചു വരുത്തും.
ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിക്കാൻ ചില സംഘം ആവശ്യപ്പെട്ടതായും ഇതിനായി ഒന്നരക്കോടി രൂപ വാഗ്ദാനം ചെയ്തതായി അഭിഭാഷകൻ ആയ ഉത്സവ് ബൈസാസാൾ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇദ്ദേഹം കോടതിയിൽ സത്യവാങ്മൂലവും നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള അഭിഭാഷകന്റെ വിശദീകരണം കോടതി ഇന്ന് കേൾക്കും. കോടതിയിൽ ഇന്ന് നേരിട്ട് ഹാജരാകാൻ അഭിഭാഷകന് ഇന്നലെ നോട്ടീസ് നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here