വയനാട് തൊവരിമലയിൽ കുടിൽകെട്ടി സമരം ചെയ്ത ഭൂസമരസമിതി പ്രവർത്തകരെ പൊലീസ് ഒഴിപ്പിച്ചു

വയനാട് തൊവരിമലയിൽ കുടിൽ കെട്ടി സമരം തുടങ്ങിയ ഭൂസമരസമിതി പ്രവർത്തകരെ പൊലീസ് ഒഴിപ്പിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയോടെയാണ് ആയിരത്തോളം പ്രവർത്തകർ തൊവരി മലയിലെ നിക്ഷിപ്ത വനഭൂമിയിൽ കുടിൽ കെട്ടാൻ തുടങ്ങിയത്.
ഭൂസമര സമിതി കൺവീനർ കുഞ്ഞികണാരൻ അടക്കുമുള്ള നേതാക്കളെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. തുടർന്ന് സമരക്കാരെ മുഴുവൻ പൊലീസ് ഒഴിപ്പിച്ചു. ഇക്കഴിഞ്ഞ 21നാണ് സിപിഐഎം എൽ റെഡ്സ്റ്റാർ നിയന്ത്രണത്തിലുള്ള അഖിലേന്ത്യ ക്രാന്തി കിസാൻ സഭ, ഭൂസമരസമിതി എന്നിവരുടെ നേതൃത്വത്തിൽ തൊവരിമലയിൽ ഹാരിസൺ എസ്റ്റേറ്റിന് സമീപത്തെ മിച്ചഭൂമിയിൽ അവകാശം സ്ഥാപിച്ച് ഭൂസമരം ആരംഭിച്ചത്.
1970 ൽ അച്യുതമേനോൻ സർക്കാറിന്റെ കാലത്ത് എച്ച്എംഎല്ലിൽ നിന്ന് പിടിച്ചെടുത്ത ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നും ഇതിനായി സർക്കാർ നിയമനിർമ്മാണം നടത്തണമെന്നുമാണ് ഭൂസമര സമിതിയുടെ ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here