ടിക് ടോക് ആപ്പിന് ഏർപ്പെടുത്തിയ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

ടിക് ടോക് ആപ്പിന് ഏർപ്പെടുത്തിയിരുന്ന നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി.ടിക് ടോക് ഉടമസ്ഥർ നൽകിയ പുന:പരിശോധന ഹർജി പരിഗണിക്കവേയാണ് മദ്രാസ് ഹൈക്കോടതിയുടെ തീരുമാനം. ഹർജിയിൽ അടിയന്തരമായി തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഹൈക്കോടതിയ്ക്ക് നിർദേശം നൽകിയിരുന്നു.
Read Also; ടിക് ടോക് നിരോധനം; ഹർജിയിൽ ഉടൻ തീർപ്പ് കൽപ്പിക്കണമെന്ന് സുപ്രീം കോടതി
അശ്ലീല ദൃശ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതായും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും ആരോപിച്ച് സമർപ്പിക്കപ്പെട്ട ഹർജിയിലാണ് നേരത്തെ മദ്രാസ് ഹൈക്കോടതി ടിക് ടോകിന് നിരോധനം ഏർപ്പെടുത്തിയത്. ഇതേ തുടർന്ന് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നടക്കം ടിക് ടോക് നീക്കം ചെയ്തിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here