ചീഫ് ജസ്റ്റിസിനെതിരായ കേസില്‍ ജസ്റ്റിസ് എന്‍വി രമണയ്ക്ക് പകരം ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര

ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗിക ആരോപണം അന്വേഷിക്കുന്ന സമിതിയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ ഉള്‍പ്പെടുത്തി. ജസ്റ്റിസ് എന്‍വി രമണയ്ക്ക് പകരമാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ നിയമിച്ചത്. നേരത്തെ ജസ്റ്റിസ് എന്‍വി രമണ സമിതിയില്‍ നിന്ന് പിന്മാറിയിരുന്നു. ഇതോടെ മൂന്നംഗ സമിതിയില്‍ രണ്ടു വനിതകളായി,. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയാണ് മറ്റൊരു വനിതാ അംഗം.
ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്റെ അടുത്ത കുടുംബ സുഹൃത്ത് ആണെന്നും അതിനാല്‍ തന്റെ സത്യവാങ്മൂലത്തിനും നീതി ലഭിക്കില്ല എന്ന പരാതിക്കാരിയുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ജസ്റ്റിസ് എന്‍.വി രമണ സമിതിയില്‍ നിന്ന് പിന്‍വാങ്ങിയത്. മാത്രമല്ല, കേസ് പരിഗണിക്കുന്ന ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന പാനലില്‍ സ്ത്രീകളെക്കൂടെ ഉള്‍പ്പെടുത്തണമെന്ന് പരാതിക്കാരി കത്തില്‍ കൂടെ അറിയിച്ചിരുന്നു.
ചീഫ് ജസ്റ്റിസിനെതിരെയുള്ള കേസില്‍ ചീഫ് ജസ്റ്റിസ് ഒഴികെയുള്ള മുഴുവന്‍ സുപ്രീം കോടതി ജഡ്ജിമാരും യോഗം ചേര്‍ന്നാണ് കേസ് അന്വേഷിക്കുന്ന മൂന്നംഗ സമിതിക്ക് രൂപം നല്‍കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here