സിആർ7 അണ്ടർവെയർ: അടിവസ്ത്ര ബ്രാൻഡുമായി ക്രിസ്ത്യാനോ റൊണാൾഡോ

യുവൻ്റസിൻ്റെ പോർച്ചുഗീസ് താരം ക്രിസ്ത്യാനോ റൊണാൾഡോ തൻ്റെ അടിവസ്ത്ര ബ്രാൻഡ് പുറത്തിറക്കി. സിആർസെവൻ മെൻസ് അണ്ടർവെയർ എന്ന പേരിലാണ് ക്രിസ്ത്യാനോ ഇത് പുറത്തിറക്കിയിരിക്കുന്നത്.
സോക്ക്സ്, ബോയ്സ് അണ്ടർവെയർ, മെൻസ് അണ്ടർവെയർ എന്നിവ കൂടാതെ ലോകകപ്പ് ലിമിറ്റഡ് എഡിഷനും ബ്രാൻഡിനു കീഴിൽ പുറത്തിറക്കുന്നുണ്ട്. ഇതിനായി പ്രത്യേക വെബ്‌സൈറ്റും ക്രിസ്ത്യാനോ തുടങ്ങിയിട്ടുണ്ട്. www.cr7us.com എന്ന അഡ്രസ്സിലാണ് ഈ വെബ്സൈറ്റ്.
സമകാലിക കാല്പന്തുകളിക്കാരിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് ക്രിസ്ത്യാനോ റൊണാൾഡോ. പോർച്ചുഗീസ് ക്ലബ് സ്പോർട്ടിംഗിലൂടെ പ്രൊഫഷണൽ ഫുട്ബോളിൽ തുടക്കം കുറിച്ച അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് എന്നീ വമ്പൻ ക്ലബുകളിൽ കളിച്ച ശേഷം കഴിഞ്ഞ സീസണിലാണ് യുവൻ്റസിലെത്തിയത്. ക്ലബ് കരിയറിൽ ആകെ 599 ഗോളുകൾ നേടിയ ക്രിസ്ത്യാനോ പോർച്ചുഗലിനു വേണ്ടി 85 ഗോളുകളും സ്കോർ ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here