Advertisement

കോൺഗ്രസ്സിന്റെ വാരാണസി വെല്ലുവിളിയെ കരുതലോടെ നേരിടാൻ ബിജെപി; വാരാണസിയിലെ പ്രചരണ – ജനസമ്പർക്ക പരിപാടികളിൽ പങ്കെടുത്ത് മോദി

April 25, 2019
Google News 1 minute Read

കോൺഗ്രസ്സിന്റെ വാരാണസി വെല്ലുവിളിയെ കരുതലോടെ നേരിടാൻ ബിജെപി ശ്രമം. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ഇന്ന് മുതൽ രണ്ട് ദിവസ്സം വാരാണസിയിലെ പ്രചരണ ജനസമ്പർക്ക പരിപാടികളിൽ മുഴുവൻ സമയം പങ്കെടുക്കും. അതേസമയം വാരണാസിയിലെ പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം സമ്പന്ധിച്ച കാര്യത്തിലെ അവ്യക്തത കോൺഗ്രസ് ഈ ആഴ്ച തന്നെ പരിഹരിക്കുമെന്നാണ് സൂചന.

ബീഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ ശിവസേന തലവൻ ഉദ്ധവ് താക്കറേ തുടങ്ങി ഘടക കക്ഷി പ്രമുഖരുടെ സാന്നിധ്യം ഉറപ്പാക്കിയാണ് വരാണസിയിലെ പ്രചരണം. നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ഇന്ന് വാരണാസിയിൽ നരേന്ദ്രമോദി റോഡ് ഷോ നടത്തും. ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ മദൻ മോഹൻ മാളവിയയുടെ പ്രതിമയ്ക്ക് മുന്നിൽ നിന്ന് ആരംഭിയ്ക്കുന്ന റോഡ് ഷോയ്ക്ക് മണിക്കൂറുകളുടെ ദൈർഘ്യമാണ് ഉണ്ടാകുക.

Read Also : വാരാണസിയില്‍ നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി; ഹൈക്കമാന്‍ഡിനെ സന്നദ്ധത അറിയിച്ചു

ഇപ്പോഴത്തെ തീരുമാനം അനുസരിച്ച് റോഡ് ഷോ ഗംഗാ തീരത്ത് ഗംഗാ ആരതിയോടെ സമാപിക്കും. നാളെ ഒരോ നിയമസഭാ മണ്ഡലത്തിലെയും പാർട്ടി പ്രപർത്തകരുടെ യോഗത്തെ നരേന്ദ്രമോദി അഭിസംബോധന ചെയ്യും. വാരണാസി കളകടറേറ്റിലാണ് നാമനിർേേദ്ദശ പത്രിക സമർപ്പണം. നിതീഷ് കുമാർ, ഉദ്ധവ് താക്കറേ, സുഷമ സ്വരാജ് ഉൾപ്പടെയുള്ള എല്ലാ പ്രധാന കേന്ദ്രമന്ത്രിമാരും നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ മോദിയെ അനുഗമിക്കും. നരേന്ദ്ര മോദിയുടെ നേത്യത്വത്തിൽ കാല ഭൈരവ ക്ഷേത്രത്തിൽ പ്രാർത്ഥനയും ബിജെപി സംഘടിപ്പിച്ചിട്ടുണ്ട്.

അതേസമയം വാരണാസിയിൽ പ്രിയങ്ക ഗാന്ധി മത്സരി്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ ഈ ആഴ്ച തന്നെ തിരുമാനം എടുക്കും എന്ന് ഉത്തർ പ്രദേശ് കോൺഗ്രസ് ഘടകം വ്യക്തമാക്കി. തിങ്കളഴ്ചയാണ് വാരണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പി്ക്കാനുള്ള അവസാന ദിവസം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here