‘ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സ്’; സംസ്ഥാനത്താകെ 300 ബസ്സുകൾക്ക് പിഴ ഈടാക്കി

മോട്ടോർ വാഹനവകുപ്പിന്റെ ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സിൽ സംസ്ഥാനത്താകെ 300 ബസ്സുകൾക്ക് പിഴ ഈടാക്കി. നാല് ഏജൻസികളോട് ലൈസൻസ് ഹാജരാക്കാൻ നിർദേശമുണ്ട്. 46 ഓഫീസുകൾക്കെതിരെയും നടപടിയുണ്ട്. മൂന്നു ദിവസത്തിനുള്ളിൽ ലൈസൻസ് ഹാജരാക്കിയില്ലെങ്കിൽ ഓഫീസ് അടച്ചുപൂട്ടാനും നിർദ്ദേശമുണ്ട്.
ആകെ 2,30,000 രൂപ പിഴ ചുമത്തി. പാലക്കാട് മാത്രം 119 ബസുകളിൽ മാത്രം ക്രമക്കേട്. കൊച്ചിയിൽ 50 ലധികം ബസ്സുകളിൽ ക്രമക്കേട്. 5 ബസ്സുകൾക്ക് 5000 രൂപ പിഴ ഈടാക്കി. ജില്ലയിൽ 6 അന്തസംസ്ഥാന ടൂറിസ്റ്റ് ബസ്സുകൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
Read Also : ‘ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സ്’; മോട്ടോർ വാഹന ഉദ്യോഗസ്ഥർ ടൂറിസ്റ്റ് ബസ് പരിശോധന കർശനമാക്കി
സ്റ്റേജ് ക്യാരേജായി യാത്രക്കാരെ കയറ്റിയെന്നാണ് ബസ്സുകാർക്കെതിരെ ചുമത്തിയ കേസ്. ജില്ലയിലെ അതിർത്തി ചെക്‌പോസ്റ്റുകളായ മഞ്ചേശ്വരം, പെർള ചെക്‌പോസ്റ്റുകളിൽ മോട്ടോർ വാഹന ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ വ്യാപിപ്പിക്കുമെന്ന് ആർ ടി ഒ അറിയിച്ചിട്ടുണ്ട്. ടൂറിസ്റ്റ് ബസ്സുകളുടെ ഓഫീസിൽ പരിശോധന നടത്താനുള്ള നിർദേശവും മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here