പ്രിയങ്ക വാരാണസിയിൽ മോദിക്കെതിരെ മത്സരിക്കില്ല

പ്രിയങ്ക ഗാന്ധി വാരാണസിയിൽ മോദിക്കെതിരെ മത്സരിക്കില്ല. അജയ് റായാണ് പകരം മത്സരിക്കുക. മധുസുദൻ തിവാരി ഗോരഖ്പൂരിൽ നിന്നും മത്സരിക്കും. മുകുൾ വാസ്‌നിക്കാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച്ചയാണ് വാരാണസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനം.
നേരത്തെ വാരാണസിയിലെ തെരഞ്ഞെടുപ്പ് പര്യടനത്തിൽ പ്രധാനമന്ത്രിക്കെതിരെ മത്സരിക്കാൻ പ്രിയങ്ക ഗാന്ധി സന്നധത അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മണ്ഡലം സന്ദർശിക്കവേയാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്.
Read Also : ‘പ്രധാനമന്ത്രി സംസാരിക്കേണ്ടത് അക്ഷയ് കുമാറിനോടല്ല’; രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി
എന്നാൽ തെരഞ്ഞെടുപ്പ് റാലിയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇത് സംബന്ധിച്ച് സസ്‌പെൻസ് ഉണ്ടെന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here