മോഹൻലാൽ ചിത്രകാരനുമാണ്; ചിത്രങ്ങൾ പങ്കു വെച്ച് അജു വർഗീസ്

കഴിഞ്ഞ വര്‍ഷം നടന്ന അമ്മയുടെ മീറ്റിംഗില്‍ നിന്നുമുള്ള നടന്‍ മോഹന്‍ലാലിന്റെ ഒരു ചിത്രം വൈറലായിരുന്നു. മറ്റുള്ളവര്‍ സംസാരിക്കുമ്പോള്‍ പേപ്പറില്‍ എന്തോ വരച്ച് കൊണ്ടിരിക്കുകയായിരുന്നു മോഹന്‍ലാല്‍. ഇതെന്താണെന്ന് ചോദിച്ച് ട്രോളന്മാര്‍ ഏറ്റവുമധികം ഏറ്റെടുത്ത ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ ആ ചിത്രങ്ങളെന്ന് സൂചന നല്‍കി കൊണ്ട് അജു വര്‍ഗീസ് എത്തിയിരിക്കുകയാണ്.

ഇന്‍സ്റ്റാഗ്രാം പേജിലൂടെ മോഹന്‍ലാല്‍ വരച്ച മൂന്ന് ചിത്രങ്ങളാണ് അജു പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന് നന്ദി പറഞ്ഞ് കൊണ്ടായിരുന്നു അജു ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ഇതിന് പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെയും കാണാം. അമൂല്യമായ സമ്മാനം, സ്‌നേഹത്തിന്റെ കൈയൊപ്പ് എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും അജു കൊടുത്തിട്ടുണ്ട്. ലെറ്റര്‍ പാഡില്‍ പേന കൊണ്ട് വരച്ചിരിക്കുന്ന ചിത്രങ്ങളില്‍ അജുവിന് സ്‌നേഹത്തോടെ മോഹന്‍ലാല്‍ എന്നെഴുതിയിരിക്കുന്നതും കാണാം.

അതേ സമയം അമ്മയുടെ മീറ്റിംഗില്‍ മോഹന്‍ലാല്‍ വരച്ച് കൊണ്ടിരുന്ന ചിത്രം ഇതല്ലേ എന്ന് ചോദിച്ച് ഒരു വിഭാഗം ആളുകള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഇതിന് അജു മറുപടിയൊന്നും നൽകിയില്ലെങ്കിലും മോഹന്‍ലാല്‍ നന്നായി ചിത്രം വരയ്ക്കുമെന്ന കാര്യം പുറത്ത് വന്നിരിക്കുകയാണ്.

 

View this post on Instagram

 

Thank you LAL sir 🤩❤️😎🤗🙏 #precious #gifts #signatureoflove #lovenrespect

A post shared by Aju Varghese (@ajuvarghese) on


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More